മുതുകിൽ ഈ ടാറ്റൂ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് ഛവി മിത്തൽ ; വീഡിയോ കാണാം

Published : Mar 27, 2023, 01:04 PM ISTUpdated : Mar 27, 2023, 02:18 PM IST
മുതുകിൽ ഈ ടാറ്റൂ ചെയ്തതിന് പിന്നിൽ ഒരു കാരണമുണ്ടെന്ന് ഛവി മിത്തൽ ; വീഡിയോ കാണാം

Synopsis

' ടാറ്റൂകൾ വളരെ വ്യക്തിഗതമായതിനാൽ അവയെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ടാറ്റൂകളുടെ പ്രാധാന്യം നിങ്ങൾക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ. അതിനാൽ, എല്ലാ ടാറ്റൂകളും എന്റെ ഇഷ്ടത്തിനാണ് ചെയ്തിരിക്കുന്നത്. കാരണം ഞാൻ ആരാണെന്ന് അവ നിർവചിക്കുന്നു...'-  താരം കുറിച്ചു.  

കഴിഞ്ഞ വർഷം ഏപ്രിലിൽ സ്തനാർബുദം കണ്ടെത്തുകയും മാരകമായ രോഗത്തിനെതിരെ പോരാടുകയും ചെയ്ത നടിയാണ് ഛവി മിത്തൽ. കാൻസറിന് ശേഷമുള്ള തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളും പതിവായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ടാറ്റൂ ചെയ്ത് വിവരമാണ് താരം ‍സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അഞ്ച് ടാറ്റൂകൾ അല്ലാതെ തന്നെ ചെയ്തിട്ടുണ്ട്. 

സ്തനാർബുദ യാത്രയെ ആദരിച്ചു കൊണ്ടാണ് താൻ പുതിയൊരു ടാറ്റൂ ചെയ്തതെന്ന് ഛവി പറയുന്നു. മുതുകിൽ ഒരു പിങ്ക് റിബൺ രൂപത്തിലുള്ള ടാറ്റൂയാണ് ഛവി ചെയ്തതു.  ' ഇതൊരു പിങ്ക് റിബൺ ആണ്. ഇത് സ്തനാർബുദത്തെ സൂചിപ്പിക്കുന്നു. റിബണിൽ 'യോദ്ധാവ്' എന്ന് എഴുതിയിട്ടുണ്ട്.  റിപ്പണിൽ ശസ്ത്രക്രിയ ചെയ്ത തീയതിയായ ഏപ്രിൽ 25, 2022 സൂചിപ്പിച്ചിട്ടുണ്ട്...' - ഛവി കുറിച്ചു

'സ്തനാർബുദത്തിന്റെ മുഴുവൻ യാത്രയുമാണ് ഈ ടാറ്റൂവിലൂടെ ഞാൻ നോക്കി കാണുന്നത്. ഈ ടാറ്റൂ എന്റെ ജീവിതത്തിന്റെ ഭാഗമാകുകയാണ്...' - ഛവി പറയുന്നു. 

'ടാറ്റൂകൾ വളരെ വ്യക്തിഗതമായതിനാൽ അവയെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ടാറ്റൂകളുടെ പ്രാധാന്യം നിങ്ങൾക്ക് മാത്രമേ തീരുമാനിക്കാൻ കഴിയൂ. അതിനാൽ, എല്ലാ ടാറ്റൂകളും എന്റെ ഇഷ്ടത്തിനാണ് ചെയ്തിരിക്കുന്നത്. കാരണം ഞാൻ ആരാണെന്ന് അവ നിർവചിക്കുന്നു...'-  താരം കുറിച്ചു.

അടുത്തിടെയാണ് ഛവി മിത്തൽ തനിക്ക് സ്തനാർബുദം ബാധിച്ചതിനെക്കുറിച്ച് സാമൂ​ഹികമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നത്. സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചാണ് ഛവി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി കുറിച്ചിരുന്നു. സർജറിക്കു ശേഷം ഛവി പങ്കുവച്ച കുറിപ്പും വെെറലായിരുന്നു. 


 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ