Chhavi Mittal : ശരീരത്തിൽ എവിടെയെങ്കിലും മുഴകൾ കണ്ടാൽ അത് അവ​ഗണിക്കരുത്; കുറിപ്പ് പങ്കുവച്ച് ഛവി മിത്തല്‍

Web Desk   | Asianet News
Published : Apr 25, 2022, 09:09 PM ISTUpdated : Apr 25, 2022, 09:28 PM IST
Chhavi Mittal :  ശരീരത്തിൽ എവിടെയെങ്കിലും മുഴകൾ കണ്ടാൽ അത് അവ​ഗണിക്കരുത്; കുറിപ്പ് പങ്കുവച്ച് ഛവി മിത്തല്‍

Synopsis

നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി പറയുന്നു. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിക്കുന്നു.   

നിരവധി ആരാധകരുള്ള താരമാണ് ഛവി മിത്തൽ (Chhavi Mittal). കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തനിക്ക് സ്തനാർബുദമെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ താൻ കാൻസറിനെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 

സ്ത്രീകൾക്കിടയിൽ അവബോധം വളർത്തുന്നതിനായി ഛവി മിത്തൽ സ്തനാർബുദത്തിനെതിരെയുള്ള തന്റെ യാത്രയുടെ എല്ലാ വിശദാംശങ്ങളും ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. നടി തന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചു. ഞാൻ പോസിറ്റീവായാണ് ഇരിക്കുന്നത്, ഞാൻ സന്തോഷവതിയാണ്.. എന്ന് കുറിച്ച് കൊണ്ട് കുറിപ്പും പങ്കുവച്ചു.

വർക്കൗട്ടിന് ഇടയിൽ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാൻസർ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സർജറി തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. തുമാരി ദിഷ, ഏക് ചുട്കി ആസ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ഛവി ശ്രദ്ധനേടുന്നത്. 

നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവതിയാണെന്നും ഛവി പറയുന്നു. കരുത്തയായ, പ്രചോദിപ്പിക്കുന്ന, പൊരുതുന്ന, സൂപ്പർ വുമൺ എന്നൊക്കെയാണ് അവരിൽ പലരും തന്നെ വിശേഷിപ്പിച്ചത്. തനിക്ക് ആശ്വാസകരമായ സന്ദേശങ്ങൾക്കൊപ്പം പലരും എങ്ങനെയാണ് താൻ സ്തനാർബുദം സ്ഥിരീകരിച്ചതെന്ന് ചോദിച്ചുവെന്നും ഛവി കുറിക്കുന്നു. 

മാമോ​ഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബു​ദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവ​ഗണിക്കരുതെന്നും ഛവി പറഞ്ഞു.

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും