
നിരവധി ആരാധകരുള്ള താരമാണ് ഛവി മിത്തൽ (Chhavi Mittal). മാസങ്ങൾക്ക് മുമ്പാണ് നടി ഛവി മിത്തൽ തനിക്ക് സ്തനാർബുദം ബാധിച്ചതിനെക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്തനത്തിൽ മുഴ കണ്ടെത്തിയതിനെക്കുറിച്ചാണ് ഛവി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതിയാണെന്നും ഛവി കുറിച്ചിരുന്നു. സർജറിക്കു ശേഷം ഛവി പങ്കുവച്ച കുറിപ്പും വെെറലായിരുന്നു.
ഇപ്പോഴിതാ, സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഛവി മിത്തൽ പങ്കുവച്ച് കൊണ്ടുള്ള പോസ്റ്റാണ് വെെറലായിരിക്കുന്നത്.
ഒരു ഡോക്ടറുടെ ഉപദേശത്തെ മാത്രം ആശ്രയിക്കേണ്ടതിന്റെ പ്രാധാന്യം കുറിച്ച് ഛവി പോസ്റ്റിൽ ഊന്നിപ്പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയരായ എല്ലാവർക്കും ഞാൻ നൽകാൻ ആഗ്രഹിക്കുന്ന ഒരു ഉപദേശം ഇതാണ്. നിങ്ങൾ കേൾക്കുന്ന ഒരേയൊരു വ്യക്തി നിങ്ങളുടെ ഡോക്ടറാണ്," താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഇന്റർനെറ്റിൽ നോക്കി കാര്യങ്ങൾ അറിയുകയും മറ്റ് രോഗികളിൽ നിന്നോ ക്യാൻസർ അതിജീവിക്കുന്നവരിൽ നിന്നോ ഉപദേശം തേടുന്ന പ്രവണത പലർക്കും ഉണ്ടെങ്കിലും, അങ്ങനെ ചെയ്യരുതെന്ന് അവർ പറഞ്ഞു. നിങ്ങൾ എന്താണ് ചെയ്യേണ്ടത്, എന്ത് മുൻകരുതലുകൾ എടുക്കണം, എന്തൊക്കെ കാര്യങ്ങൾ കഴിക്കാം, എന്തൊക്കെ കാര്യങ്ങൾ ഒഴിവാക്കണം, എപ്പോൾ ഫിസിയോ ചെയ്യാൻ തുടങ്ങണം എന്ന് നിങ്ങളുടെ ഡോക്ടർ തീരുമാനിക്കും. ഈ കാര്യങ്ങൾ നിങ്ങളുടെ ഡോക്ടറോട് മാത്രം ചോദിക്കൂ..." - ഛവി പറഞ്ഞു.
ശുഭവാർത്ത; ക്യാൻസറിനുള്ള മരുന്ന് കൊവിഡ് 19 മരണത്തിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം
എല്ലാവരുടെയും ശരീരവും ചികിത്സയുടെ മാനദണ്ഡങ്ങളും വ്യത്യസ്തമാണെന്നും താരം പറഞ്ഞു. നിങ്ങളുടെ ശരീരം, നിങ്ങളുടെ പ്രായം, നിങ്ങളുടെ ലക്ഷണങ്ങൾ, നിങ്ങളുടെ ശസ്ത്രക്രിയ - എല്ലാം വ്യത്യസ്തമാണ്. നിങ്ങളുടെ ഡോക്ടർക്ക് മാത്രമേ ഏറ്റവും മികച്ചത് അറിയൂ..- അവർ പറഞ്ഞു.
ക്യാൻസർ രോഗികൾക്കിടയിൽ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെ കുറിച്ചും ഛവി വീഡിയോയിൽ പറഞ്ഞു. ഇത് നിസാരമായി കാണരുത്, കാരണം, ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം, നിങ്ങൾക്ക് ഫൈബ്രോസിസ് അനുഭവപ്പെടാം, നിങ്ങൾക്ക് ചലനശേഷിക്കുറവ് അനുഭവപ്പെടാം, ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് നിങ്ങൾക്ക് വളരെയധികം ഇറുകിയത് പോലെ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ഡോക്ടറുടെ മാർഗ്ഗനിർദ്ദേശപ്രകാരം നിങ്ങൾ ഫിസിയോതെറാപ്പി ചെയ്യുന്നത് തുടരുകയാണെങ്കിൽ നിങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കുമമെന്നും ഛവി പറഞ്ഞു.