Health Tips: നെല്ലിക്കാ ജ്യൂസില്‍ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

Published : Feb 15, 2025, 10:20 AM ISTUpdated : Feb 15, 2025, 10:22 AM IST
Health Tips: നെല്ലിക്കാ ജ്യൂസില്‍ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

Synopsis

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനങ്ങളാണ് മഞ്ഞളും ഇഞ്ചിയും. 

വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനങ്ങളാണ് മഞ്ഞളും ഇഞ്ചിയും. നെല്ലിക്കാ ജ്യൂസില്‍ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. പ്രതിരോധശേഷി 

വിറ്റാമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസില്‍ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

2. ദഹനം 

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസില്‍ മഞ്ഞളും ഇഞ്ചിയും ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകളും മലബന്ധവും അകറ്റാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇവ അസിഡിറ്റിയെ തടയാനും ഗുണം ചെയ്യും.  

3. ഹൃദയം

പ​തി​വാ​യി നെ​ല്ലി​ക്കാ- മഞ്ഞള്‍- ഇഞ്ചി ജ്യൂസ് കുടിക്കുന്നത് കൊ​ള​സ്ട്രോ​ൾ കുറയ്ക്കാനും  ഹൃദയാരോഗ്യം മികച്ചതാക്കാനും ഗുണം ചെയ്യും. 

4. വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെ​ല്ലി​ക്കാ- മഞ്ഞള്‍- ഇഞ്ചി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഇവ കുടിക്കാം.  

5. ചര്‍മ്മം

വി​റ്റാ​മി​ന്‍ സിയും മറ്റ് ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും അടങ്ങിയ നെല്ലി​ക്കാ- മഞ്ഞള്‍- ഇഞ്ചി ജ്യൂസ് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

6. തലമുടി

വിറ്റാമിനുകളും മറ്റും അടങ്ങിയ നെ​ല്ലി​ക്കാ- മഞ്ഞള്‍- ഇഞ്ചി ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി രണ്ട് അല്ലി വെളുത്തുള്ളി കഴിക്കൂ, ഗുണമറിയാം

youtubevideo

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍