കുട്ടികളിലെ അമിതവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകുന്നത്; ഡോക്ടർ പറയുന്നു

By Web TeamFirst Published Sep 27, 2021, 4:57 PM IST
Highlights

ഭക്ഷണത്തോടൊപ്പം, ക്യത്യമായി വ്യായാമം ചെയ്യാനും കുട്ടികളെ ശീലിപ്പിക്കുക. പല മാതാപിതാക്കളും കുട്ടികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച്‌ ആവശ്യത്തിന് മാത്രം ഭക്ഷണം നല്‍കുക. 

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കുട്ടികളിലെ അമിതവണ്ണം (children obesity). 21ാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ് കുട്ടികളിലെ അമിതവണ്ണമെന്ന് ലോകാരോഗ്യ സംഘടന (world health organization) വ്യക്തമാക്കുന്നു.  

'What are we feeding our kids?' എന്ന ഡോക്യുമെന്ററിയിൽ കുട്ടികളിലെ അമിതവണ്ണത്തെ കുറിച്ച് ഡോക്ടറും മെഡിക്കൽ ഗവേഷകനുമായ ഡോ. ക്രിസ് വാൻ തുല്ലേക്കൻ ചർച്ച ചെയ്യുന്നുണ്ട്. അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ (ultra processed food) ഉപഭോ​ഗം കുട്ടിയുടെ ശരീരത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനരീതിയെ എങ്ങനെ ബാധിക്കുന്നുവെന്നും ഡോ. ക്രിസ്  വിശദീകരിക്കുന്നുണ്ട്.

പ്രാരംഭ ഘട്ടത്തില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തോടൊപ്പം, ക്യത്യമായി വ്യായാമം ചെയ്യാനും കുട്ടികളെ ശീലിപ്പിക്കുക. പല മാതാപിതാക്കളും കുട്ടികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നു. കുട്ടികളുടെ പ്രായത്തിനനുസരിച്ച്‌ ആവശ്യത്തിന് മാത്രം ഭക്ഷണം നല്‍കുക. കുട്ടികള്‍ക്ക് ശരിയായ പോഷകാഹാരം നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പ്രധാനമായി വേണ്ടതെന്ന് ഡോ. ക്രിസ്  പറയുന്നു.

 

 

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗമാണ് പൊണ്ണത്തടിയെന്നാണ് കരുതുന്നത്. ഇത് കൊറോണ വൈറസിനേക്കാൾ ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ശരീരഭാരം കുറയ്ക്കുകയും ആരോഗ്യവാന്മാരാകുകയും ചെയ്യുന്നില്ല. അവർ അമിതവണ്ണമുള്ള മുതിർന്നവരായിത്തീരുന്നു. അവർ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്നും ഡോ. ക്രിസ് പറഞ്ഞു.

അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളിൽ പോഷകമൂല്യം വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററിയിൽ പ്രവർത്തിക്കുമ്പോൾ കുട്ടികളിലെ പൊണ്ണത്തടിയ്ക്ക് അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണമാണ് കാരണമെന്ന് മനസ്സിലായി. പ്ലാസ്റ്റിക് പാക്കറ്റുകളിൽ വിപണനം ചെയ്യുന്നതും നിങ്ങളുടെ അടുക്കളയിൽ ഇല്ലാത്ത ചേരുവകളുമുള്ള ഏത് ഭക്ഷണവും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണമാണ്. ഈ ഭക്ഷണങ്ങൾ നമ്മെ ചുറ്റിപ്പറ്റിയുണ്ട്. തീർച്ചയായും യുകെയിലും ഇന്ത്യയിലും വർദ്ധിച്ചുവരുന്നു. അമിതമായി കഴിക്കാനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്... - ഡോ. ക്രിസ് പറഞ്ഞു.

 

 

വ്യായാമമില്ലായ പോലുള്ള മറ്റ് ജീവിതശൈലി ഘടകങ്ങളും കുട്ടിക്കാലത്തെ അമിതവണ്ണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അമിതവണ്ണം ഒരു കുട്ടികാല ആരോഗ്യപ്രശ്നം മാത്രമല്ല, പ്രായപൂർത്തിയായപ്പോൾ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതിനും കാരണമാകുന്നു. 

ടൈപ്പ് 2 പ്രമേഹം, സന്ധി വേദന, കാൻസറിനും ഹൃദയാഘാതത്തിനും സാധ്യത, വിഷാദം, ദഹന പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. മിക്കവാറും എല്ലാ ആരോ​ഗ്യ പ്രശ്നങ്ങളും പൊണ്ണത്തടി മൂലം കൂടുതൽ വഷളാകുന്നു. പൊണ്ണത്തടി തടയുന്നതിന് നന്നായി സന്തുലിതമായ ആരോഗ്യകരമായ ഭക്ഷണം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

പഴങ്ങളും പച്ചക്കറികളും, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവിൽ കൊഴുപ്പോ എണ്ണയോ അടങ്ങിയിട്ടില്ല.  എന്നാൽ ബ്രെഡുകൾ, ഡ്രിങ്ക്സുകൾ, ചിപ്സ്, ബർ​ഗർ, പിസ പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡോ. ക്രിസ് പറഞ്ഞു.

എപ്പോഴും ഓര്‍മ്മക്കുറവും അശ്രദ്ധയും; 'ബ്രെയിന്‍ ഫോഗ്' എങ്ങനെ മനസിലാക്കാം?


 

click me!