കുട്ടികൾ അക്ഷരങ്ങളും വാക്കുകളും സംഖ്യകളും തിരിച്ച് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടോ ?

Published : Jan 16, 2025, 09:01 PM ISTUpdated : Jan 16, 2025, 09:23 PM IST
കുട്ടികൾ അക്ഷരങ്ങളും വാക്കുകളും സംഖ്യകളും തിരിച്ച് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടോ ?

Synopsis

കുട്ടികൾക്ക് കാഴ്ച സംബന്ധമായോ കേൾവി സംബന്ധമായോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കും. അതുകൊണ്ട് കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ അവരുടെ കണ്ണും ചെവിയും പരിശോധിച്ചു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.   

കുട്ടികൾ അക്ഷരങ്ങളും വാക്കുകളും സംഖ്യകളും തിരിച്ച് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുന്നുണ്ടോ ?എങ്കിൽ അതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം. സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം..

ഒട്ടുമിക്ക കുട്ടികളിലും സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് അക്ഷരങ്ങളും വാക്കുകളും സംഖ്യകളും തിരിച്ചെഴുതുക എന്നത്. തുടക്കഘട്ടത്തിൽ ഇതൊരു രസകരമായ കാര്യമായി പാരൻസിന് തോന്നാമെങ്കിലും വളർന്നു വരുമ്പോൾ കുട്ടികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന ഗൗരവമായ പ്രശ്നമായി ഇതിനെ കാണേണ്ടതുണ്ട്. ഇതു കുട്ടികളുടെ വികൃതിയോ കുട്ടിക്കളിയോ ആയി കാണരുത്. അവർ എഴുതുന്നത് തെറ്റാണെന്നും തെറ്റുതിരുത്തി എഴുതണമെന്നും അവരെ ബോധ്യപ്പെടുത്തേണ്ടതും സഹായിക്കേണ്ടതും മാതാപിതാക്കളാണ്.  

ചില കുട്ടികൾ b എന്നെഴുതാൻ പറഞ്ഞാൽ d എന്നെഴുതുകയും p എഴുതാൻ പറഞ്ഞാൽ q എന്നെഴുതുകയും  J, L, C എന്നീ അക്ഷരങ്ങൾ തിരിച്ചെഴുതുകയും  6എന്ന സംഖ്യക്കു പകരം  9 എന്നെഴുതുക 3 നെ ഇടത്തേക്കു തിരിച്ചെഴുതുന്നു. ഏതു ലെറ്റേഴ്സ് ആയാലും ഏതു സംഖ്യകൾ ആയാലും  തിരിച്ചെഴുതുന്നതു തുടർച്ചയായ ഒരു  ശീലമായി കുട്ടികൾക്കിടയിൽ കാണുന്നുവെങ്കിൽ നിരീക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.  

നമ്മുടെ നാട്ടിൽ  4 %  ശതമാനം മുതൽ 12% കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. പലപ്പോഴും പാരന്റ്സിന് ഇതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ല. ആറ് വയസ്സാകുമ്പോഴാണ് ഒരു കുട്ടിക്കു  അക്ഷരങ്ങളും വാക്കുകളും  വാചകങ്ങളും സംഖ്യകളും  തലച്ചോറിൽ (മെമ്മറിയിൽ) ഉറയ്ക്കുന്നത്.  

ഒരു കുട്ടിക്ക്  6 വയസ്സ് കഴിഞ്ഞിട്ടും ഇത്തരം അറിവുകൾ കുട്ടിയുടെ ഓർമ്മയിൽ ഉറയ്ക്കുന്നില്ലെങ്കിൽ  അതൊരു പ്രശ്നമായി തന്നെ കണക്കാക്കേണ്ടതും എത്രയും വേഗം സൈക്കോളജിസ്റ്റിനെ കണ്ടു പ്രശ്നം പരിഹരിക്കാനുള്ള ട്രീറ്റ്മെന്റുകൾ എടുക്കേണ്ടതുമാണ്. സാധാരണയായി 6 കാരണങ്ങളാണ് കുഞ്ഞുങ്ങൾക്കിടയിലെ  മിറർ റൈറ്റിങ് (Mirror Writing) ഉണ്ടാക്കുന്നത്.

1. പഠന വൈകല്യം

ഈ വാക്ക് ഒട്ടുമിക്ക പാരന്റ്സിനും ടീച്ചേഴ്സിനും കേട്ടു പരിചയമുള്ള ഒന്നാണ്. കുട്ടികളുടെ എഴുത്ത്, വായന, കണക്ക് ഈ മൂന്നു മേഖലയെ ബാധിക്കുന്ന ഒന്നാണ് പഠന വൈകല്യം. ആറ് വയസ്സ് കഴിഞ്ഞതിനുശേഷമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. പത്തു വയസ്സോട് കൂടി ഇതു പൂർണമായി കണ്ടെത്താൻ സാധിക്കും. പഠനവൈകല്യമെന്ന പ്രശ്നത്തിന്റെ ആദ്യ ലക്ഷണമായി മിറർ റൈറ്റിംഗ് കണക്കാവുന്നതാണ്. 

2. അറ്റൻഷൻ ഡെഫിസിറ്റ്  ഹൈപ്പർ ആക്ടിവിറ്റി  ഡിസോഡർ (ADHD)

അടങ്ങി ഒതുങ്ങി ഇരിക്കാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിൽ ശ്രദ്ധ കുറയും  കുടാതെ ശ്രദ്ധക്കുറവും കൂടിയുണ്ടെങ്കിൽ കുട്ടികളുടെ എഴുത്തിനെ സാരമായി  ബാധിക്കും ഇതിൻ്റെ ഫലമായി കുട്ടികൾ അക്ഷരങ്ങൾ തിരിച്ചെഴുതാൻ തുടങ്ങും.

3. ലെഫ്റ്റ് റൈറ്റ് കൺഫ്യൂഷൻ (Left Right Confusion)

ഇത്തരം കൺഫ്യൂഷൻ പൊതുവേ ചെറിയ പ്രായത്തിൽ എല്ലാ കുട്ടികളിലും ഉള്ള കാര്യമാണ്. ഇടതു കൈ ഏതാണ് എന്ന് ചോദിച്ചാൽ വലതു കൈ ഉയർത്തി കാണിക്കുകയും വലതു കൈ ഏതാ എന്ന് ചോദിച്ചാൽ ഇടതു കൈ ഉയർത്തി കാണിക്കുകയും ചെയ്യുന്ന സ്വഭാവം. എന്നാൽ ഇതു സ്വാഭാവികമായും കുട്ടികൾ തന്നെ മാറ്റിയെടുക്കുന്നതാണ് പതിവ്. എന്നാൽ അവർക്ക് ഇതേ മാറ്റിയെടുക്കാൻ കഴിയാത്ത വിധം കൺഫ്യൂഷൻ തുടരുകയാണെങ്കിൽ അത്തരം കുട്ടികൾ B, D , J തുടങ്ങിയ അക്ഷരങ്ങൾ എഴുതുമ്പോൾ അതു വലതു വശത്തേക്ക് ആണോ ഇടതുവശത്തേക്കാണോ തിരിയേണ്ടത് എന്നതിൽ കൺഫ്യൂഷൻ ഉണ്ടാകും. 

4. കാഴ്ചയിലും കേൾവിയിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ (Visual and Hearing Problems)

കുട്ടികൾക്ക് കാഴ്ച സംബന്ധമായോ കേൾവി സംബന്ധമായോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കും. അതുകൊണ്ട് കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ അവരുടെ കണ്ണും ചെവിയും പരിശോധിച്ചു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 

5. പ്രസവസമയത്തോ പ്രസവത്തിന് ശേഷമോ ഉണ്ടാകുന്ന പ്രശ്നങ്ങൾ (Pre and Post Pregnancy Issues)

പ്രഗ്നൻസി പീരിയഡിൽ അമ്മയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയെ ബാധിക്കും. മാസം തികയാതെയുള്ള പ്രസവം, ഭാരക്കുറവുള്ള കുട്ടികൾ, പ്രഗ്നൻസി സമയത്തുണ്ടാകുന്ന ഷുഗർ, പ്രഷർ,തൈറോയ്ഡ് ബ്ലീഡിങ്,മാനസിക സമ്മർദ്ദങ്ങൾ, അപകടങ്ങൾ അതുമല്ലെങ്കിൽ പ്രഗ്നൻസിക്ക് ശേഷം കുട്ടികളിൽ കണ്ടുവരുന്ന ഫിറ്റ്സ്. മഷി ഇ റക്കൽ, ഓക്സിജൻ കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടികളിലും ഈ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്

6. ബുദ്ധി കുറവ് ( Intellectual Disability)

കുട്ടികളുടെ ബുദ്ധിയിൽ ഉണ്ടാകുന്ന കുറവുകൾ അവരുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിച്ചേക്കും.അതിൻ്റെ ആദ്യ ലക്ഷണമാണ് എഴുത്തിൽ ഉണ്ടാകുന്ന ഇത്തരം വൈരുദ്ധ്യങ്ങൾ. അതുകൂടാതെ കുട്ടികളുടെ ഓരോ പ്രായത്തിലും സാധാരണയായി ഉണ്ടാകേണ്ട വളർച്ചയിൽ എന്തെങ്കിലും വ്യതിയാനങ്ങൾ സംഭവിക്കുകയാണെങ്കിൽ ഭാവിയിൽ അവരുടെ പഠനത്തെ ബാധിക്കുന്നതായിട്ടും കണ്ട് വരുന്നുണ്ട്.

ഇത്തരം ആറ് സാഹചര്യങ്ങളിലൂടെ നിങ്ങളുടെ കുട്ടി കടന്നുപോകുന്നുണ്ടെങ്കിൽ തീർച്ചയായും അവർക്കിടയിൽ മിറർ റൈറ്റിംഗ് ഉണ്ടായിരിക്കും. അതുകൊണ്ട് തുടക്കത്തിൽ തന്നെ മനശാസ്ത്ര വിദഗ്ധരുടെ സേവനം തേടേണ്ടതും അവർ നിർദ്ദേശിക്കുന്ന ടെക്നിക്കുകൾ പരിശീലിപ്പിച്ച് കുട്ടികളുടെ ഇത്തരം പ്രവണതകൾ മാറ്റിയെടുക്കേണ്ടതുമാണ്.  മസ്കുലാർ ടെക്നിക്, സാൻഡ് പേപ്പർ ടെക്നിക് തുടങ്ങിയ വ്യത്യസ്തങ്ങളായ ടെക്നിക്കുകൾ കൃത്യമായി  പരിശീലിപ്പിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ കുട്ടികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.

അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം
 

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും