
കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചെെന നിരസിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രം എവിടെ നിന്നാണെന്ന ശാസ്ത്രീയ പഠനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും ചൈന പ്രതികരിച്ചു.
ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര വിദഗ്ദ്ധ സംഘം 2021 ജനുവരിയിൽ ചൈനയിലെത്തി പഠനം നടത്തിയെങ്കിലും എങ്ങനെയാണ് വൈറസിന്റെ ഉത്ഭവം എന്നത് കണ്ടെത്താനായില്ല. രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം പുനരുജ്ജീവിപ്പിക്കുന്നതിന് ആദ്യകാല കൊവിഡ് -19 കേസുകളിൽ നിന്നുള്ള വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യ സംഘടന വ്യാഴാഴ്ച ചൈനയോട് ആവശ്യപ്പെട്ടു.
എന്നാൽ ശാസ്ത്രീയ അന്വേഷണത്തിനുപകരം കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്താൽ പ്രചോദിതമാണെന്നും നിലപാട് ആവർത്തിച്ച് ചൈന തിരിച്ചടിച്ചു. കൊറോണ വൈറസ് വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പുറത്തു വന്നതാണ് എന്നാണ് വൈറസിൻ്റെ ഉത്ഭവവുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രബല വാദങ്ങളിൽ ഒന്ന്. എന്നാൽ ഈ വാദം തീർത്തും അസംബന്ധമാണ് എന്ന് ചൈന പറയുന്നു.
വിഷയത്തെ രാഷ്ട്രീയ വൽക്കരിക്കുന്നത് അന്വേഷണത്തെ തടസപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും ചൈന പറയുന്നു. കൊറോണ വൈറസിൻ്റെ ഉത്ഭവം സബന്ധിച്ച് ചൈന കൂടുതൽ വിവരങ്ങൾ നൽകണം എന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഗെബ്രിയേസസിൻ്റെ പ്രസ്താവനയോട് ചൈനീസ് വിദേശ കാര്യ വക്താവ് സഹോ ലിജൈൻ അടുത്തിടെ പ്രതികരിച്ചിരുന്നു.
ചില ഡാറ്റകൾ വ്യക്തിഗത വിവരങ്ങൾ ആയതിനാൽ ചൈനയ്ക്ക് പുറത്ത് വിടാൻ പാടില്ലാത്തതോ കോപ്പി ചെയ്യാൻ സാധിക്കാത്തതോ ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്ന തരത്തിൽ വാൾ സ്ട്രീറ്റ് ജേണൽ പോലുള്ള മാധ്യമങ്ങളും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
കൊവിഡ് നെഗറ്റീവായ പൂര്‍ണഗര്‍ഭിണിക്ക് പൊസിറ്റീവ് ആണെന്ന വ്യാജ ഫലം നല്‍കിയതായി പരാതി