കൊളസ്ട്രോളിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Published : Jan 21, 2023, 09:28 AM ISTUpdated : Jan 21, 2023, 09:42 AM IST
കൊളസ്ട്രോളിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Synopsis

അനിയന്ത്രിതമായ കൊളസ്ട്രോൾ വളരെ അപകടകരമാണ്. കാരണം ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം,  എന്നിവയുൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും.യുഎസിലെ ഏകദേശം 94 ദശലക്ഷം ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.

കൊളസ്ട്രോൾ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ഒരാളുടെ അളവ് പ്രായം, ലിംഗഭേദം, ഭാരം എന്നിവയനുസരിച്ച് കൊളസ്ട്രോൾ അളവ് മാറുന്നു. 30 വയസ്സിന് ശേഷം എല്ലാവരും കൊളസ്ട്രോൾ പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

അനിയന്ത്രിതമായ കൊളസ്ട്രോൾ വളരെ അപകടകരമാണ്. കാരണം ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം,  എന്നിവയുൾപ്പെടെ പല രോഗങ്ങൾക്കും കാരണമാകും.യുഎസിലെ ഏകദേശം 94 ദശലക്ഷം ആളുകൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു.

ശരീരത്തിന് നല്ലതും ചീത്തയുമായ കൊഴുപ്പ് പോലെയുള്ള മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എൽഡിഎൽ കൊളസ്ട്രോളിനെയാണ് ചീത്ത കൊളസ്ട്രോൾ എന്ന് പറയുന്നത്.

രക്തക്കുഴലുകളിൽ കൊഴുപ്പ് വളരെയധികം അടിഞ്ഞുകൂടുകയാണെങ്കിൽ ഫലകങ്ങൾ എന്ന ഫാറ്റി ഡിപ്പോസിറ്റ് ഉണ്ടാകാം. മറുവശത്ത്, ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ എച്ച്ഡിഎൽ ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് സാധ്യത കുറയ്ക്കും. നിങ്ങളുടെ ജീവിതശൈലി, പൊതു ആരോഗ്യം, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് പ്രായത്തിനനുസരിച്ച് കൊളസ്‌ട്രോളിന്റെ അളവ് മാറി കൊണ്ടിരിക്കും. 

ഉയർന്ന കൊളസ്ട്രോൾ പാരമ്പര്യമായി ലഭിക്കാവുന്നതാണ്. എന്നാൽ മിക്കപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയുടെ ഫലമാണ്. അതിൽ ജങ്ക്, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമം ചെയ്യാതിരിക്കുക, പൊണ്ണത്തടിയും അമിതഭാരവും, പ്രമേഹം പോലുള്ള രോഗാവസ്ഥകളും ഉൾപ്പെടുന്നു. 

ധമനികളിലേക്കുള്ള രക്തപ്രവാഹം ഏറെക്കുറെ തടസ്സപ്പെടുന്ന തരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് വളരെയധികം ശിലാഫലകം ഉണ്ടാക്കുമ്പോൾ ഹൃദയാഘാതം സംഭവിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ കൊളസ്ട്രോൾ അളവ് വ്യത്യാസപ്പെടാം.

കുടുംബ ചരിത്രമോ ഹൃദയ സംബന്ധമായ മറ്റേതെങ്കിലും രോഗമോ പരിഗണിക്കാതെ തന്നെ, ജീവിതശൈലി മാറ്റത്തിലൂടെ എല്ലായ്പ്പോഴും ഉയർന്ന കൊളസ്ട്രോൾ തടയാൻ കഴിയും. കൊളസ്ട്രോൾ അളവ് പതിവായി നിരീക്ഷിക്കുന്നത് വളരെ കൂടുതലോ കുറവോ ആകുന്നത് തടയാൻ സഹായിക്കും.

പ്രമേഹമുള്ളവർ ദിവസവും ഈ നട്സ് കഴിക്കൂ, ഒരു ​ഗുണമുണ്ട്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!