മുഖത്തെ കറുത്ത പാടുകള്‍ മാറാൻ അൽപം കാപ്പി പൊടി മതിയാകും

By Web TeamFirst Published Feb 20, 2021, 3:09 PM IST
Highlights

കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നതിൽ കോഫി ഒരു നിർണായക പങ്ക് വഹിക്കുന്നു, ഇത് ജലാംശം നിലനിർത്തുന്നതിനും (കൊളാജൻ വർദ്ധിക്കുന്നതിനും) ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു.

മുഖത്തെ ചുളിവുകൾ കുറയ്ക്കാനും കറുപ്പ് നിറം അകറ്റാനും കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ ​ഉപയോ​ഗിക്കുന്നത് ഏറെ ​ഗുണം ചെയ്യും. കോഫിയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കുകയും അതിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുന്നതിൽ കോഫി ഒരു നിർണായക പങ്ക് വഹിക്കുന്നു, ഇത് ജലാംശം നിലനിർത്തുന്നതിനും (കൊളാജൻ വർദ്ധിക്കുന്നതിനും) ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. മുഖസൗന്ദര്യത്തിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിട്ട് ശേഷം കഴുകിക്കളയുക. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്‌സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്.

 

 

രണ്ട്...

ഒരു ടീസ്പൂൺ കാപ്പി പൊടി, ഒരു ടീസ്പൂൺ തൈര്,  ഒരു ടീസ്പൂൺ ഓട്‌സ് പൊടിച്ചത് എന്നിവ ഒരുമിച്ച് ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാം.

മൂന്ന്...

കാപ്പിയും ഒലീവ് ഓയിലുമാണ് മറ്റൊന്ന്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും കാപ്പി പൊടിയും നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

 

click me!