നാരങ്ങയും തേനും ചേർന്നുള്ള ഈ പാനീയം കുടിക്കൂ, വണ്ണം കുറയ്ക്കാൻ സഹായിക്കും

By Web TeamFirst Published Feb 20, 2021, 8:54 AM IST
Highlights

ആന്റി ഓകസിഡന്റുകളുടേയും വൈറ്റമിന്‍ സിയുടേയും പ്രധാന കലവറയായ നാരങ്ങ. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഏറെ നല്ലതാണ് നാരങ്ങ. ചര്‍മത്തിന് നിറം വര്‍ദ്ധിക്കാനും മുഖത്തെ മുഖക്കുരു മാറാനുമെല്ലാമുള്ള ഏറ്റവും നല്ല വഴിയാണിത്. 

വണ്ണം കുറയ്ക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി മടുത്തവരാണോ നിങ്ങൾ. എന്നാൽ ഈ പാനീയം കൂടി ഒന്ന് പരീക്ഷിക്കൂ. വണ്ണം കുറയ്ക്കുക മാത്രമല്ല ആരോഗ്യം നഷ്ടപ്പെടാതെ ശരീരഭാരം കുറയ്ക്കുകയാണ് ലക്ഷ്യമിടേണ്ടത്. പലതരം ഡയറ്റുകളും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാത്തവർക്കായി പരിചയപ്പെടാം ഇതാ ഒരു പ്രകൃതിദത്ത പാനീയം.

ആന്റി ഓകസിഡന്റുകളുടെയും വൈറ്റമിന്‍ സിയുടെയും പ്രധാന കലവറയായ നാരങ്ങ. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഏറെ നല്ലതാണ് നാരങ്ങ. ചര്‍മത്തിന് നിറം വര്‍ദ്ധിക്കാനും മുഖത്തെ മുഖക്കുരു മാറാനുമെല്ലാമുള്ള ഏറ്റവും നല്ല വഴിയാണിത്. 

എങ്ങനെയാണ് ഈ പാനീയം തയ്യാറാക്കുന്നതെന്ന്  നോക്കാം...

ആദ്യം രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ച് വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീരും അഞ്ച് പുതിനയിലയും ചേർക്കുക. വെള്ളം തണുത്ത് കഴിഞ്ഞാൽ ഒരു ടീസ്പൂൺ തേന്‍ ചേർക്കുക. ശേഷം കുടിക്കുക. ഇത് ഫ്രിജ്ഡില്‍ വച്ച് ഉപയോ​ഗിക്കാവുന്നതാണ്.

 

 

തേനും ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകളുടെ കലവറയായ തേൻ ശരീരത്തിന്റെ ഉപാപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. തടി കുറയ്ക്കാൻ പുതിനയിലയും ഏറെ ഉത്തമമാണ്. 

ഇത് ധാരാളം നാരുകള്‍ അടങ്ങിയതായതുകൊണ്ടുതന്നെ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിക്കുന്നതാണ് കൂടുതല്‍ ഗുണകരം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനും കൂടി ഈ പാനീയം സഹായിക്കുന്നു. 

വെയിലേറ്റ് കരുവാളിച്ചോ? പരിഹാരമുണ്ട്...

 

click me!