തലേന്നത്തെ ഹാംഗോവര്‍ മാറാൻ കാപ്പി കഴിക്കുന്ന ശീലമുണ്ടോ? എങ്കിലറിയാം...

Published : Jul 25, 2023, 05:43 PM IST
തലേന്നത്തെ ഹാംഗോവര്‍ മാറാൻ കാപ്പി കഴിക്കുന്ന ശീലമുണ്ടോ? എങ്കിലറിയാം...

Synopsis

മിക്കവരും ഹാംഗോവറിനെ മറികടക്കാൻ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ ഒരു കപ്പ് ചൂട് കാപ്പിയില്‍ അഭയം തേടാറുണ്ട്. എന്നാല്‍ ഹാംഗോവര്‍ മാറാൻ കാപ്പി മതിയോ? അല്ലെങ്കില്‍ ഹാംഗോവറിനെ മറികടക്കാൻ കാപ്പി സഹായിക്കുമോ? 

മദ്യപിക്കുന്ന ശീലമുള്ളവര്‍ക്കാണ് ഹാംഗോവര്‍ എന്ന പ്രയോഗം കൂടുതലും മനസിലാവുക. രാത്രിയിലോ വൈകുന്നേരമോ അമിതമായി മദ്യപിച്ച ശേഷം കിടന്നുറങ്ങി പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയും തലയ്ക്ക് കനവുമെല്ലാം അനുഭവപ്പെട്ട്, തളര്‍ന്നിരിക്കുന്ന അവസ്ഥയാണ് ഹാംഗോവറിനെ തുടര്‍ന്നുണ്ടാവുക. 

മിക്കവരും ഈ ഹാംഗോവറിനെ മറികടക്കാൻ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ ഒരു കപ്പ് ചൂട് കാപ്പിയില്‍ അഭയം തേടാറുണ്ട്. എന്നാല്‍ ഹാംഗോവര്‍ മാറാൻ കാപ്പി മതിയോ? അല്ലെങ്കില്‍ ഹാംഗോവറിനെ മറികടക്കാൻ കാപ്പി സഹായിക്കുമോ? 

ഹാംഗോവറിന് കാപ്പി? 

അമിത മദ്യാപനത്തെ തുടര്‍ന്ന് പിറ്റേന്ന് തലവേദനയോ, തളര്‍ച്ചയോ, ഓക്കാനമോ പോലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണം എന്താണെന്നറിയാമോ? ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ, അഥവാ നിര്‍ജലീകരണം ആണ് ഇതിന് കാരണമാകുന്നത്. 

വലിയ അളവില്‍ തളര്‍ച്ചയും തലവേദനയും തലയ്ക്ക് മുറുക്കവുമെല്ലാം തോന്നാനും ഓക്കാനം വരാനുമെല്ലാം നിര്‍ജലീകരണം കാരണമാകും. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത ഒരവസ്ഥയാണിത്. 

വല്ലപ്പോഴുമാണെങ്കില്‍ അത് ശരി. എന്നാല്‍ കൂടെക്കൂടെയോ പതിവായോ ഇത്തരത്തില്‍ ഹാംഗോവറില്‍ പെടുന്നത് ക്രമേണ ആരോഗ്യത്തിന് വല വിധത്തിലുള്ള ഭീഷണിയും ഉയര്‍ത്തും. ഇങ്ങനെ ഹാംഗോവ ര്‍ മൂലം വലയുമ്പോള്‍ കാപ്പിയില്‍ അഭയം തേടിയിട്ട് ഒരു കാര്യവുമില്ല. എന്ന് മാത്രമല്ല, ഈ അവസ്ഥയില്‍ കാപ്പി കഴിക്കുന്നത് ആരോഗ്യപരമായ ഓപ്ഷനുമല്ല. 

കാരണം നേരത്തെ തന്നെ ശരീരത്തില്‍ ജലാംശം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇക്കൂട്ടത്തിലാണ് കാപ്പി ചെല്ലുന്നത്. കാപ്പിയാണെങ്കില്‍ വീണ്ടും നിര്‍ജലീകരണത്തിന് കാരണമാകുന്ന പാനീയമാണ്. കുടിക്കുന്ന സമയത്ത് ഒരുന്മേഷം തോന്നുമെങ്കിലും ഹാംഗോവറിന്‍റെ എല്ലാ പ്രയാസങ്ങളും ഇരട്ടിപ്പിക്കാൻ ആണ് കാപ്പി കാരണമാവുക. 

ഇതിന് പുറമെ കാപ്പി വളരെ പെട്ടെന്ന് തന്നെ ബിപി (രക്തസമ്മര്‍ദ്ദം) ഉയര്‍ത്തും. ഇതും തളര്‍ച്ചയെ കൂട്ടുകയേ ചെയ്യൂ.

എന്താണ് കഴിക്കേണ്ടത്?

ഹാംഗോവര്‍ മാറാൻ ഉറക്കമുണര്‍ന്നത് മുതല്‍ അല്‍പാല്‍പം വെള്ളം കുടിക്കുക. കാപ്പി കഴിക്കണമെങ്കില്‍ ഇതിന് ശേഷം വളരെ ലൈറ്റായി ഉണ്ടാക്കി കഴിക്കാം. വെള്ളം അധികം ചേര്‍ത്ത്- കാപ്പിയും പാലുമൊക്കെ കുറച്ച്. 

കാപ്പി കുടിച്ച് അര മണിക്കൂറിന് ശേഷം വീണ്ടും വെള്ളം കുടിക്കുക. അല്‍പസമയം കൂടി കഴിയുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്തെങ്കിലും കഴിക്കുക. സലാഡ്സോ, ഓട്ട്സോ ഒക്കെ നല്ലതാണ്. ആ ദിവസം മുഴുവൻ ഇട്ക്കിടെ വെള്ളം അല്‍പാല്‍പമായി കുടിക്കണം. 

എന്തായാലും തളര്‍ച്ചയും തലവേദനയും ഓക്കാനവുമെല്ലാം വരുംവിധത്തിലേക്ക് മദ്യപാനം എത്താതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. 

Also Read:- നെയ്യും എണ്ണയും ഒരുമിച്ച് പാചകത്തിന് എടുക്കുന്നത് അപകടമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Health Tips : പേശികളുടെ ആരോ​ഗ്യത്തിന് കഴിക്കേണ്ട പ്രോട്ടീൻ ഭക്ഷണങ്ങൾ അഞ്ച് ഭക്ഷണങ്ങൾ
കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം