കോളോറെക്ടൽ ക്യാന്‍സര്‍; ഈ അഞ്ച് ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

Published : Nov 04, 2023, 08:16 AM ISTUpdated : Nov 04, 2023, 08:18 AM IST
കോളോറെക്ടൽ ക്യാന്‍സര്‍; ഈ അഞ്ച് ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...

Synopsis

കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍, വ്യായാമമില്ലാത്ത ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍ ആണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. ജനിതകം ഉള്‍പ്പെടെ പലതരത്തിലുള്ള കാരണങ്ങള്‍ മൂലം ഈ അര്‍ബുദം വരാമെങ്കിലും പലപ്പോഴും ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് മലാശയ അര്‍ബുദ സാധ്യതയെ കൂട്ടുന്നത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍, വ്യായാമമില്ലാത്ത ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരും ഈ അര്‍ബുദത്തിന് ഇരയാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.  സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് കണ്ടെത്തി കഴിഞ്ഞാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ കോളോറെക്ടല്‍ അര്‍ബുദം ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

മലാശയ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് കോളോറെക്ടല്‍ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണം. 

രണ്ട്... 

മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക, മലത്തിന്‍റെ രൂപം, അളവ് എന്നിവയിലെല്ലാം മാറ്റങ്ങള്‍ വരുക എന്നിവയും ഈ അര്‍ബുദത്തിന്‍റെ ഭാഗമായി ഉണ്ടാകാം. 

മൂന്ന്... 

മലബന്ധം പോലും ചിലരില്‍ ഈ രോഗ ലക്ഷണമായി കാണപ്പെടാം. 

നാല്...

വയര്‍വേദന, വിളര്‍ച്ച, രക്തസ്രാവം എന്നിവയും മറ്റ് ലക്ഷണങ്ങള്‍ ആണ്

അഞ്ച്... 

വിശപ്പില്ലായ്മ, ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ആറ് പഴങ്ങള്‍...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം