മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ; ഇങ്ങനെ ഉപയോ​ഗിക്കാം

Published : Nov 03, 2023, 09:46 PM IST
മുഖത്തെ ചുളിവുകൾ മാറാൻ വെള്ളരിക്ക ; ഇങ്ങനെ ഉപയോ​ഗിക്കാം

Synopsis

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വെള്ളരിക്ക പാക്ക് ഉപയോ​ഗിക്കാം. ഒരു വെള്ളരിക്കാ വൃത്താകൃതിയിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കണ്ണുകൾക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാൻ സഹായിക്കും.  

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരിക്ക. ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും വെള്ളരിക്ക സഹായകമാണ്. ചർമ്മത്തെ ചികിത്സിക്കുന്നതിനുള്ള മികച്ച മാർഗമാണ് വെള്ളരിക്ക. വെള്ളരിക്കയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കൂടാതെ അവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി, ഫോളിക് ആസിഡ് പോലുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

 ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമായ വെള്ളരിക്ക മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായമാണ്.

96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിർത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാൻ സഹായിക്കും. സൺ ടാനുകൾ, പിഗ്മെന്റേഷൻ തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ വേഗത്തിൽ കുറയ്ക്കാൻ വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്കാ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാണ്. 

എണ്ണമയമുള്ള ചർമത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക. വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ചുളിവുകൾ തടയുന്നതിന് സഹായകമാണ്. വെള്ളരിക്കയിലെ പോഷകങ്ങൾ ചർമ്മത്തിന് അത്യുത്തമമാണ്. അവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു. അവയിൽ ഉയർന്ന ജലാംശം ഉണ്ട്. ഇത് ചർമ്മത്തെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ വെള്ളരിക്ക പാക്ക് ഉപയോ​ഗിക്കാം. ഒരു വെള്ളരിക്കാ വൃത്താകൃതിയിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കണ്ണുകൾക്ക് താഴെ കുറച്ചുനേരം സൂക്ഷിക്കുന്നത് ഡാർക്ക് സർക്കിൾസ് മാറ്റാൻ സഹായിക്കും.

ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ; പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാം