
ആരോഗ്യകരമായ ശരീരത്തിന് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണങ്ങളും നമ്മുടെ ലൈംഗിക ശേഷി ഉയർത്തുന്നവയാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമായ ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. സെക്സ് മെച്ചപ്പെടുത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ...
പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവയുൾപ്പെടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന പുരുഷന്മാരിൽ ചുവന്ന മാംസം, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്ന പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം ബീജങ്ങളുടെ എണ്ണം കൂടുതലാണെന്ന് പഠനം പറയുന്നു. ഹാർവാർഡ് ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരാണ് ഇതിനെ കുറിച്ച് പറയുന്നത്.
മുട്ടകളിൽ പ്രോട്ടീനും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ചലനശേഷി മെച്ചപ്പെടുത്തുകയും ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന്
നോവ ഐവിഎഫ് പൂനെയിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റായ ഡോ പവൻ ദേവേന്ദ്ര ബെൻഡേൽ പറഞ്ഞു.
ബീറ്റ കരോട്ടിൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയടങ്ങിയ അവക്കാഡോ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നു. പ്രഭാതഭക്ഷണത്തിൽ അവക്കാഡോ സാലഡ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. പോഷകങ്ങളായ വൈറ്റമിൻ ബി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള വാഴപ്പഴം ലൈംഗിക ഹോർമോണുകളുടെ ഉൽപ്പാദനത്തിൽ പ്രദാന പങ്ക് വഹിക്കുന്നു.
സ്ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി, ക്രാൻബെറി എന്നിവ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ്. ഈ സരസഫലങ്ങളിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ബീജങ്ങളെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ മഗ്നീഷ്യം, വൈറ്റമിൻ ബി 1, സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ബീജ ഉത്പാദനം വർദ്ധിപ്പിക്കുക മാത്രമല്ല ബീജ ചലനത്തെ സഹായിക്കുന്ന 'ബ്രോമെലൈൻ' എന്ന എൻസൈം വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളിയിൽ കാണപ്പെടുന്ന 'സെലിനിയം 'എന്ന എൻസൈം ബീജത്തിന്റെ ചലനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. സെക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. വൈറ്റമിൻ സി, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് തക്കാളി. ഇത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നു.
ബീജത്തിന്റെ അളവ് മെച്ചപ്പെടുത്തുന്ന എൽ-അർജിനൈൻ എന്ന എൻസൈം ഡാർക്ക് ചോക്ലേറ്റിലുണ്ട്. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഗുണനിലവാരത്തിന് സഹായിക്കും. വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ബീജങ്ങളുടെ ചലനശേഷി മെച്ചപ്പെടുത്തുന്നു.
Read more അനുയോജ്യമായ കോണ്ടം വലുപ്പം എങ്ങനെ തിരിച്ചറിയാം?