
ആര്‍ത്തവത്തോടനുബന്ധിച്ച് ചില സ്ത്രീകളില്‍ കാണുന്ന ശാരീരിക- മാനസിക അസ്വസ്ഥതകളെയാണ് 'പിഎംഎസ്' അഥവാ 'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം' എന്ന് വിളിക്കുന്നത്. ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, മലബന്ധം, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പിഎംഎസിന്റെ ചില ലക്ഷണങ്ങളാണ്.
ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. അമിതവണ്ണം, വ്യായാമമില്ലായ്മ, മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും.
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പരിധിവരെ പിഎംഎസിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാനാകും. മാനസികപിരിമുറുക്കം കുറയ്ക്കുന്നതും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും. രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം.
പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കു. ധാരാളം വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇലക്കറികൾ, ഡാർക്ക് ചോക്ലേറ്റ്, ബദാം എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.
മലബന്ധം തുടങ്ങിയ സാധാരണ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും. മാത്രമല്ല സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും ഈ സമയങ്ങളില്‍ ഉൾപ്പെടുത്തുക. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ധാരാളമായി കഴിക്കാം.
സ്തനങ്ങളിൽ വേദന, അമിത ക്ഷീണം; അറിയാം പിഎംഎസിനെ കുറിച്ച്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam