താരൻ മാറാൻ അൽപം ഇഞ്ചി മതിയാകും; ഇതാ ഒരു പൊടിക്കെെ

By Web TeamFirst Published Feb 17, 2021, 10:11 AM IST
Highlights

താരൻ കുറയ്ക്കാൻ മികച്ചൊരു പരിഹ‌ാരമാണ് ഇഞ്ചി. ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബിയൽ കഴിവുകൾ ചർമത്തിലെ പലതരം അണുബാധകൾ തടയാൻ സഹായിക്കുന്നു.  

താരൻ പലരേയും അലട്ടുന്ന പ്രശ്നമാണ്. താരൻ അകറ്റാൻ സഹായിക്കുന്ന നിരവധി എണ്ണകളും ഷാംപൂകളും ഇന്ന് വിപണിയിലുണ്ട്. എന്നാൽ ഇനി മുതൽ താരനെ നാച്വറലായി തന്നെ അകറ്റാം. താരൻ കുറയ്ക്കാൻ മികച്ചൊരു പരിഹ‌ാരമാണ് ഇഞ്ചി. 

ഇഞ്ചിയുടെ ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബിയൽ കഴിവുകൾ ചർമത്തിലെ പലതരം അണുബാധകൾ തടയാൻ സഹായിക്കുന്നു.  താരൻ മാറാൻ ഇഞ്ചി ഉപയോ​ഗിക്കേണ്ട രീതിയെ കുറിച്ചാണ് താഴേ പറയുന്നത്...

ആദ്യം രണ്ടോ മൂന്നോ ഇഞ്ചി ചെറിയ കഷ്ണങ്ങളായി മുറിക്കുക. കഷ്ണങ്ങളാക്കിയ ഇഞ്ചി കുറച്ച് വെള്ളം ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക. വെള്ളത്തിന്റെ നിറം ഇളം തവിട്ടു നിറമാകുമ്പോൾ തീയണക്കുക. വെള്ളം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. 

 

 

അരിപ്പയിൽ ശേഷിക്കുന്ന ഇഞ്ചി പിഴിഞ്ഞ് പരമാവധി നീര് എടുക്കുക. ഈ നീര് തണുത്ത ശേഷം ഒരു ചെറിയ സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് തലയിൽ സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ ദിവസവും ഉപയോഗിക്കുന്ന എണ്ണയുമായി കലർത്തി തലയിൽ പുരട്ടുകയോ ചെയ്യാം. 15 മിനിട്ടിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. 

ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ താരൻ കുറയുന്നത് കാണാം. മുടികൊഴിച്ചിലും താരനും അകറ്റാൻ പ്രകൃതി ദത്തമായ വഴികൾ പരീക്ഷിക്കുന്നതോടൊപ്പം തലയിൽ വിയർപ്പും പൊടിയുമടിയാതെ വൃത്തിയായി സൂക്ഷിക്കുകയും വേണം.

 

 

click me!