
പ്രമേഹം ഇപ്പോള്‍ പ്രായഭേദമില്ലാതെ പിടിപെടാവുന്ന അസുഖമായി മാറിയിരിക്കുകയാണ്. കുട്ടികൾക്കിടയിൽ ടെെപ്പ് 1 പ്രമേഹം വർദ്ധിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ. ടൈപ്പ് 1 പ്രമേഹം ഏതാനും മാസം മാത്രം പ്രായമുള്ള കുട്ടികളെ പോലും ബാധിക്കുന്നതായി കണ്ട് വരുന്നു. കുട്ടികളിലെ പ്രമേഹത്തെ 'ജുവനൈൽ ഡയബറ്റിസ്' എന്ന് വിളിക്കുന്നു.
കുട്ടികളിൽ ടൈപ്പ് 1 പ്രമേഹത്തിന്റെ വർദ്ധിച്ചുവരുന്ന സംഭവങ്ങളെക്കുറിച്ച് അവബോധമില്ലായ്മയാണ് പ്രധാന കാരണം. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ അവരുടെ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. കുട്ടികളില്‍ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ക്ഷീണം അല്ലെങ്കില്‍ അലസത, വയറിളക്കം, ഭാരക്കുറവ്, വിശപ്പ് കൂടുതല്‍ എന്നിവ.
മറ്റു രോഗത്തിനായി ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തുമ്പോഴാകാം രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തുന്നത്. രോഗം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ നശിക്കുന്നതിനാല്‍ ഇന്‍സുലിന്‍ ഇല്ലാതാകുന്നതും രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കൂടുന്നതുമാണ് ടൈപ്പ്-1 പ്രമേഹത്തിനു കാരണം.
പ്രമേഹം റെറ്റിനയിലെ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് കാഴ്ചശക്തി കുറയുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യും. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം തിമിരത്തിനും ഗ്ലോക്കോമയുടെ അപകടസാധ്യതയ്ക്കും കാരണമാകും. മാത്രമല്ല, പ്രമേഹം കുട്ടിക്ക് ബാക്ടീരിയ അണുബാധകള്‍, ഫംഗസ് അണുബാധകള്‍, ചൊറിച്ചില്‍ എന്നിവ ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് ഇരയാക്കാം.
രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്താന്‍ കുട്ടിയെ സഹായിക്കുക എന്നത് മാത്രമാണ് ഇത് പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന്റെയും പതിവായി വ്യായാമം ചെയ്യുന്നതിന്റെയും പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക.
ഇടവിട്ട് തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam