'അച്ഛന്റെ മകന്‍ തന്നെ'; താരപുത്രന് ആരാധകരുടെ കമന്റുകള്‍...

Web Desk   | others
Published : Jan 01, 2021, 05:50 PM IST
'അച്ഛന്റെ മകന്‍ തന്നെ'; താരപുത്രന് ആരാധകരുടെ കമന്റുകള്‍...

Synopsis

തന്റെ വര്‍ക്കൗട്ടുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജോസഫ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പതിവായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ 'സ്‌പെഷ്യല്‍' ആയി പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം ആരാധകരുടെ ഫിറ്റ്‌നസ് സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി കൂടി നല്‍കുകയാണ് ജോസഫ്

ഫിറ്റ്‌നസ് വിഷയങ്ങളില്‍ ഒത്തുതീര്‍പ്പില്ലാത്തവരാണ് മിക്ക ഹോളിവുഡ് താരങ്ങളും. ആക്ഷന്‍ സിനിമകള്‍ക്കും ത്രസിപ്പിക്കുന്ന ഫൈറ്റുകള്‍ക്കുമെല്ലാം സിനിമാസ്വാദകര്‍ ഏറെയും ആശ്രയിക്കാറ് ഹോളിവുഡിനെ തന്നെയായിരുന്നു. അത്തരത്തില്‍ സിനിമാപ്രേമികളുടെ മനസില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്ന താരമാണ് അര്‍നോള്‍ഡ് ഷ്വാസ്‌നര്‍. 

സിനിമാ താരം എന്ന നിലയ്ക്ക് മാത്രമല്ല അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുന്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് കൂടിയായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്‌നര്‍ ബോഡി ബില്‍ഡിംഗില്‍ തല്‍പരായിരുന്നവര്‍ക്ക് ഒത്ത മോഡല്‍ കൂടിയായിരുന്നു. 

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകനും ബോഡി ബില്‍ഡിംഗിലൂടെ ആരാധകരെ സമ്പാദിക്കുകയാണ്. ഇരുപത്തിമൂന്നുകാരനായ ജോസഫ് ബയേനയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അച്ഛന്റെ ശരീരപ്രകൃതി തന്നെയാണ് മകന് എന്നാണ് ആരാധകരുടെ അഭിപ്രായം. 

 


(അർനോൾഡ് ഷ്വാസ്നർ മകനൊപ്പം വർക്കൗട്ട് സെഷനിൽ...)

 

തന്റെ വര്‍ക്കൗട്ടുകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ജോസഫ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പതിവായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ 'സ്‌പെഷ്യല്‍' ആയി പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം ആരാധകരുടെ ഫിറ്റ്‌നസ് സംബന്ധമായ സംശയങ്ങള്‍ക്ക് മറുപടി കൂടി നല്‍കുകയാണ് ജോസഫ്.

 

 

വളരെയധികം പ്രചോദനം നല്‍കുന്നതാണ് താരപുത്രന്റെ ചിത്രങ്ങളും ഇടപെടലുകളുമെന്നാണ് ആരാധകര്‍ കുറിക്കുന്നത്. 

Also Read:- 'ഇഷ്ടമുള്ള എല്ലാ ഭക്ഷണങ്ങളും ആസ്വദിച്ച് കഴിക്കും, തടി കൂടാതിരിക്കാൻ ചെയ്യുന്നത്'; മലൈക പറയുന്നു...

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ