'കോണ്ടം, ഗർഭനിരോധന ഗുളികകൾ'; വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോൾ ടീച്ചർമാർ ഞെട്ടി

By Web TeamFirst Published Dec 3, 2022, 10:46 AM IST
Highlights

വിദ്യാർത്ഥികൾ ക്ലാസ് മുറിയിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുവെന്ന് നിരവധി ആളുകൾ പരാതിപ്പെട്ടതോടെയാണ്  ടീച്ചർമാർ ബാഗുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

കർണാടകയിൽ സ്‌കൂൾ കുട്ടികളുടെ ബാഗിൽ നിന്നും കോണ്ടം, ഗർഭനിരോധന ഗുളികകൾ, സിഗരറ്റ്, ലൈറ്റർ എന്നിവ കണ്ടെത്തിയത്. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നത് തടയാൻ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. നഗരത്തിലെ നിരവധി സ്‌കൂളുകളിലായാണ് പരിശോധന നടത്തിയത്.

റിപ്പോർട്ടുകൾ പ്രകാരം, വിദ്യാർത്ഥികൾ ക്ലാസ് മുറിയിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നുവെന്ന് നിരവധി ആളുകൾ പരാതിപ്പെട്ടതോടെയാണ്  ടീച്ചർമാർ ബാഗുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിന് ശേഷം സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 

സ്ഥിതിഗതികൾ നന്നായി കൈകാര്യം ചെയ്യാൻ സ്‌കൂളുകൾ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 
സംഭവത്തിൽ വിദ്യാർത്ഥികൾക്ക് സ്‌കൂൾ അധികൃതർ കൗൺസിലിങ്ങ് ശുപാർശ ചെയ്തു. വിദ്യാർത്ഥികളെ സ്‌കൂൾ സസ്‌പെൻഡ് ചെയ്തിട്ടില്ല. സ്‌കൂളിൽ തന്നെ കൗൺസിലിങ്ങ് സംവിധാനം ഉണ്ടെങ്കിലും പുറത്ത് നിന്നുളള ബോധവൽക്കരണ സഹായങ്ങളും കുട്ടികൾക്ക് നൽകണമെന്ന് പ്രിൻസിപ്പാൾ രക്ഷിതാക്കളോട് പറഞ്ഞു.

'ഞങ്ങൾക്ക് സ്കൂളുകളിൽ കൗൺസിലിംഗ് സെഷനുകൾ ഉണ്ടെങ്കിലും പുറത്തുനിന്നുള്ള കുട്ടികൾക്ക് സഹായം തേടാൻ ഞങ്ങൾ മാതാപിതാക്കളോട് ആവശ്യപ്പെടുകയും 10 ദിവസം വരെ അവധി അനുവദിക്കുകയും ചെയ്തു...'- പ്രിൻസിപ്പൽ പറഞ്ഞു. 80 ശതമാനം സ്‌കൂളുകളിലും പരിശോധന നടത്തിയതായി അധികൃതർ പറഞ്ഞു.

പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ ബാഗിൽ കോണ്ടം ഉണ്ടായിരുന്നതായി പരിശോധന നടത്തിയ ഒരു സ്‌കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു. കൂടാതെ, കുട്ടികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്നത് ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ ? എങ്കിൽ ദിവസവും ചെയ്യേണ്ട ഒരു കാര്യമിതാണ്

 

click me!