
വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പതിവായി വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉറക്ക ഗുളികകൾ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ കണ്ടെത്തി.
50 ദശലക്ഷത്തിലധികം അമേരിക്കക്കാർ ഉറക്കമില്ലായ്മ പോലുള്ള 80-ലധികം വ്യത്യസ്ത ഉറക്ക തകരാറുകൾ അനുഭവിക്കുന്നുണ്ടെന്ന് Sleephealth.org-ൽ നിന്നുള്ള സമീപകാല റിപ്പോർട്ടിൽ വെളിപ്പെടുത്തി. നോർവേയിലെ ട്രണ്ടെലാഗ് ഹെൽത്ത് സർവേയിൽ പങ്കെടുത്ത 34,000 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം.
വ്യായാമം ചെയ്യുന്ന ആളുകൾക്ക് ഉറക്ക ഗുളികകൾ കഴിക്കാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങൾ നിരീക്ഷിച്ചു," പ്രൊഫസർ ലിൻഡ ഏൺസ്റ്റ്സെൻ പറഞ്ഞു. പങ്കെടുക്കുന്നവരിൽ 17 ശതമാനം പേർക്ക് ഒരു കുറിപ്പടി ആവശ്യമായി വരുന്ന ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ്. ഏതെങ്കിലും വ്യായാമം ചെയ്യുന്ന വ്യക്തികൾക്ക് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
സ്ത്രീകളെ അപേക്ഷിച്ച് ശാരീരികക്ഷമതയുള്ള പുരുഷന്മാർക്കിടയിൽ വ്യായാമത്തിന്റെ ഗുണഫലങ്ങൾ ശക്തമാണെന്ന് കണ്ടെത്തി. ഏറ്റവും ഫിറ്റസ്റ്റ് പുരുഷന്മാർക്ക് ഉറക്ക പ്രശ്നങ്ങൾക്ക് മരുന്നുകൾ ആവശ്യമായി വരാനുള്ള സാധ്യത 15 ശതമാനം കുറവാണ്. ഉറക്കപ്രശ്‌നങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ ബദലായി ഫിറ്റ്നസ് മെച്ചപ്പെടുത്തുകയോ പരിപാലിക്കുകയോ ചെയ്യുമെന്ന ആശയത്തെ ഞങ്ങളുടെ കണ്ടെത്തലുകൾ പിന്തുണയ്ക്കുന്നതായി പ്രൊഫസർ ഏണസ്റ്റ്സെൻ പറഞ്ഞു.
മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ശാരീരിക പ്രവർത്തനങ്ങൾ മസ്തിഷ്കത്തിലെ വിവിധ രാസവസ്തുക്കളെ ഉത്തേജിപ്പിക്കുന്നു. അത് നിങ്ങൾക്ക് സന്തോഷവും കൂടുതൽ വിശ്രമവും ഉത്കണ്ഠയും കുറയ്ക്കും.
കുടലിലെ ക്യാൻസർ ; ശ്രദ്ധിക്കണം ഈ ലക്ഷണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam