മഴക്കാലത്ത് ചെങ്കണ്ണ് വ്യാപനം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Published : May 26, 2025, 03:28 PM ISTUpdated : May 26, 2025, 03:40 PM IST
മഴക്കാലത്ത് ചെങ്കണ്ണ് വ്യാപനം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

Synopsis

മഴക്കാലത്ത് മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗികൾ കണ്ണുകളിൽ തൊടുകയോ തിരുമ്മുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും പതിവായി കൈകൾ കഴുകണമെന്നും വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും ഡോ. ശർമ്മ പറയുന്നു. 

മഴക്കാലത്ത് കൂടുതലായി പിടിപെടുന്ന രോ​ഗമാണ് ചെങ്കണ്ണ് അഥവാ കൺജങ്ക്റ്റിവിറ്റിസ്. ' പിങ്ക് ഐ'  എന്നും അറിയപ്പെടുന്ന കൺജങ്ക്റ്റിവൈറ്റിസ്, കണ്ണിന്റെ വെളുത്ത ഭാഗത്തെയും കൺ പോളകളുടെ ഉൾഭാഗത്തെയും മൂടുന്ന മെംബറേൻ ആയ കൺജങ്ക്റ്റിവയുടെ വീക്കം ആണ്. ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകൾ, അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവയാൽ ഇത് സംഭവിക്കാം. മഴക്കാലത്ത് അലർജി പ്രശ്നം, മറ്റൊരാൾ ഉപയോ​ഗിച്ച ടവലുകൾ ഉപയോ​ഗിക്കുക, മലിനമായ മഴവെള്ളവുമായുള്ള സമ്പർക്കം എന്നിവ കാരണം ഈ അണുബാധ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലാണ്. കണ്ണിലെ ചുവപ്പും ചൊറിച്ചിലുമൊക്കെ ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്. രോഗം മൂലം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കൂടുമ്പോഴാണ് കണ്ണിൽ ചുവപ്പ് നിറമുണ്ടാകുന്നത്.

മഴക്കാലത്താണ് കൺജങ്ക്റ്റിവിറ്റിസ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. വർദ്ധിച്ചുവരുന്ന ഈർപ്പം ബാക്ടീരിയകളുടെയും വൈറസുകളുടെയും വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുതായി ഐ-ക്യു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സ്ഥാപകനും സിഎംഡിയുമായ ഡോ. അജയ് ശർമ്മ പറയുന്നു.

കണ്ണുകളിൽ ചുവപ്പ്, വേദന, വെള്ളമോ പഴുപ്പോ നിറഞ്ഞ സ്രവങ്ങൾ എന്നിവ സാധാരണ ലക്ഷണങ്ങളാണ്. ചില വ്യക്തികൾക്ക് കാഴ്ച മങ്ങൽ അനുഭവപ്പെടാം. മിക്ക കൺജങ്ക്റ്റിവിറ്റിസ് കേസുകളും ഒരു ആഴ്ചയ്ക്കുള്ളിൽ മാറാ. എന്നാൽ അത് മാറാതെ നിൽക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.

മഴക്കാലത്ത് മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. രോഗികൾ കണ്ണുകളിൽ തൊടുകയോ തിരുമ്മുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും പതിവായി കൈകൾ കഴുകണമെന്നും വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കണമെന്നും ഡോ. ശർമ്മ പറയുന്നു. പുറത്ത് പോകുമ്പോൾ കണ്ണടകൾ ധരിക്കുന്നതും കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിച്ച് ശരിയായ ശുചിത്വം പാലിക്കുന്നതും അപകടസാധ്യത കൂടുതൽ കുറയ്ക്കുമെന്നും വിദ​ഗ്ധർ പറയുന്നു. 

സ്വയം ചികിത്സ ഒരു കാരണവശാലും ചെയ്യരുത്. മാഴക്കാല സീസണിൽ കാഴ്ച സംരക്ഷിക്കുന്നതിന് ഒരു നേത്ര പരിചരണ വിദഗ്ദ്ധനിൽ നിന്നുള്ള ശരിയായ രോഗനിർണയവും വിദഗ്ദ്ധ ചികിത്സയും പ്രധാനമാണെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. സ്കൂൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ വ്യാപനസാധ്യത കൂടുതലായതിനാൽ കുട്ടികളിൽ കൂടുതൽ കരുതൽ വേണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

രോ​ഗബാധിനായ വ്യക്തി ശുചിത്വം പാലിക്കുക

ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. 

ഇടയ്ക്കിടെ കണ്ണുകൾ തിരുമ്മുന്ന ശീലം ഒഴിലാക്കുക

രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം.

രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലയാവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. 

വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഈ അഞ്ച് സീഡുകൾ ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കും
ക്യാൻസർ സാധ്യത കുറയ്ക്കുന്ന എട്ട് ഭക്ഷണങ്ങളിതാ...