Health Tips : മരുന്നില്ലാതെ മലബന്ധ പ്രശ്നം അകറ്റാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Published : Aug 01, 2023, 08:07 AM IST
Health Tips  : മരുന്നില്ലാതെ മലബന്ധ പ്രശ്നം അകറ്റാം ; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Synopsis

ധാരാളം വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  കൃത്രിമ പാനീയങ്ങൾ ദ്രാവകങ്ങളായി കണക്കാക്കില്ല എന്നതും ശ്രദ്ധിക്കുക, കാരണം അവ യഥാർത്ഥത്തിൽ മലബന്ധം പുറന്തള്ളുന്നതിനുപകരം അത് പ്രേരിപ്പിക്കുന്നു. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.  

മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. ചിലർക്കിത് വലിയ പ്രശ്‌നം തന്നെയാകും. പലർക്കും ഇത് പതിവ് പ്രശ്നമായി മാറിയിരിക്കുന്നു. ഇതിന് കാരണങ്ങൾ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങൾ, ദഹന പ്രശ്‌നം, ചില മരുന്നുകൾ, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. കാര്യമായ രോഗങ്ങൾ കാരണമാണ് ഈ പ്രശ്‌നമെങ്കിൽ ഇതിന് ചികിത്സ തേടണം. മലബന്ധ പ്രശ്നം തടയാൻ എന്തൊക്കെ ശ്രദ്ധിക്കമെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

ധാരാളം വെള്ളം കുടിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  കൃത്രിമ പാനീയങ്ങൾ ദ്രാവകങ്ങളായി കണക്കാക്കില്ല എന്നതും ശ്രദ്ധിക്കുക. കാരണം അവ യഥാർത്ഥത്തിൽ മലബന്ധം പുറന്തള്ളുന്നതിനുപകരം അത് പ്രേരിപ്പിക്കുന്നു. ദിവസവും കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

രണ്ട്...

നാരുകൾ ഉള്ള ഭക്ഷണം കഴിക്കുക എന്നതാണ് മറ്റൊന്ന്. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ഇതു പോലെ തവിടു കളയാത്ത ഭക്ഷണം, നട്‌സ്, ഇലകൾ, കൂൺ, ഓട്‌സ്, പൾസസ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതു പോലെ വ്യായാമം ചെയ്യുക. ഇത് കുടലിന്റെ ചലനത്തെ സഹായിക്കുന്നു.

മൂന്ന്...

ചിലതരം വേദനസംഹാരികൾ അല്ലെങ്കിൽ മരുന്നുകൾ മലബന്ധം ഉണ്ടാക്കുകയും ചെയ്യും. വിറ്റാമിനുകളും ഇരുമ്പ് സപ്ലിമെന്റുകളും പോലും പ്രശ്‌നമുണ്ടാക്കും.

നാല്...

അലസമായ ജീവിതശൈലി മലബന്ധത്തിന് വഴിയൊരുക്കും. അതിനാൽ ശാരീരിക വ്യായാമം വർധിപ്പിക്കണം. കൃത്യമായ ഒരു വ്യായാമരീതി പാലിക്കണം. നടത്തം, ജോഗിങ് പോലുള്ള വ്യായാമങ്ങൾ ശീലമാക്കാവുന്നതാണ്.

അഞ്ച്...

പ്രകൃതിദത്ത ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. 

Read more  ഭക്ഷണം കഴിച്ച ശേഷം ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

 

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും