Type 2 Diabetes : ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമോ?

By Web TeamFirst Published Sep 19, 2022, 4:29 PM IST
Highlights

എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ഒരു ഗവേഷണത്തിൽ ​ഗ്രീൻ ടീയോ ഊലോങ് ടീ (Oolong tea)യുടെ മിതമായ ഉപയോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി. 

ചായ പ്രേമികളാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ ചായ ആരോ​ഗ്യത്തിന് നല്ലതാണോ? ചായയിൽ വിവിധ ആന്റിഓക്‌സിഡന്റ്, ആന്റി -ഇൻഫ്ലമേറ്ററി, ആന്റികാർസിനോജെനിക് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ   സ്ഥിരമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

എട്ട് രാജ്യങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ഒരു ഗവേഷണത്തിൽ ​ഗ്രീൻ ടീയോ ഊലോങ് ടീ (Oolong tea)യുടെ മിതമായ ഉപയോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.

ഈ വർഷത്തെ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ (സെപ്റ്റംബർ 19-23) നടന്ന വാർഷിക യോഗത്തിലാണ് ഈ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ഒരു ദിവസം കുറഞ്ഞത് നാല് കപ്പ് ചായ കുടിക്കുന്നത് ശരാശരി 10 വർഷത്തിനിടയിൽ  ടെെപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം 17 ശതമാനം കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ​ഗവേഷകൻ സിയായിംഗ് ലി പറയുന്നു.

ചായ ഉപഭോഗവും ടെെപ്പ് 2 പ്രമേഹം അപകടസാധ്യതയും തമ്മിലുള്ള ബന്ധം നിർവചിക്കുന്നതിന് ഗവേഷകർ ഒരു കൂട്ടായ പഠനവും മെറ്റാ അനാലിസിസും നടത്തി. പഠനത്തിൽ പങ്കെടുത്തവർ ഭക്ഷണ പാനീയങ്ങളുടെ ചോദ്യാവലി പൂരിപ്പിക്കുകയും സ്ഥിരമായ വ്യായാമം, പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. മൊത്തത്തിൽ 46 ശതമാനം പങ്കാളികൾ ചായ കുടിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഗവേഷകർ 2021 സെപ്തംബർ വരെ ചായ കുടിക്കുന്നതും മുതിർന്നവരിൽ (18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരോ) ടെെപ്പ് 2 അപകടസാധ്യതയെക്കുറിച്ച് അന്വേഷിക്കുന്ന കൂട്ടായ പഠനങ്ങളും ചിട്ടയായ അവലോകനം നടത്തി.

മൊത്തത്തിൽ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 1,076,311 പങ്കാളികൾ ഉൾപ്പെട്ട 19 കൂട്ടായ പഠനങ്ങൾ ഡോസ്-റെസ്‌പോൺസ് മെറ്റാ അനാലിസിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചായ കുടിക്കാത്ത മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ദിവസവും 1-3 കപ്പ് ചായ കുടിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത നാല് ശതമാനം കുറയുന്നതായി കണ്ടെത്തി.

കൊവിഡ് 19 ; അമിതവണ്ണമുള്ളവരുടെ ശ്രദ്ധയ്ക്ക്, പുതിയ പഠനം പറയുന്നത്...

 

click me!