Covid 19 : കൊവിഡ് 19 ; അമിതവണ്ണമുള്ളവരുടെ ശ്രദ്ധയ്ക്ക്, പുതിയ പഠനം പറയുന്നത്...

By Web TeamFirst Published Sep 19, 2022, 3:57 PM IST
Highlights

യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ എംആർസി യൂണിറ്റ് ഫോർ ലൈഫ് ലോംഗ് ഹെൽത്ത് ആന്റ് ഏജിംഗിൽ നിന്നുള്ള ഡോ. അനിക നപ്പെൽ, സഹപ്രവർത്തകർ എന്നിവരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. 

പ്രമേഹവും പൊണ്ണത്തടിയും ഉള്ള ആളുകൾക്ക് കൊവിഡ് 19 ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഉയർന്ന ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉള്ളത് ഉയർന്ന രക്തസമ്മർദ്ദം ഉള്ളതിനേക്കാൾ കൊവിഡ് -19 അണുബാധയും നീണ്ടുനിൽക്കുന്ന കൊവിഡ് ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു.

യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ എംആർസി യൂണിറ്റ് ഫോർ ലൈഫ് ലോംഗ് ഹെൽത്ത് ആന്റ് ഏജിംഗിൽ നിന്നുള്ള ഡോ. അനിക നപ്പെൽ, സഹപ്രവർത്തകർ എന്നിവരാണ് ഈ കണ്ടെത്തലുകൾ നടത്തിയത്. ഈ വർഷത്തെ യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന വാർഷിക യോഗത്തിൽ പഠനം അവതരിപ്പിച്ചു.

' ഗവേഷണത്തിന്റെ തുടക്കത്തിൽ പ്രമേഹവും പൊണ്ണത്തടിയും കൊവിഡ് 19 ബാധിച്ച് ഗുരുതരമായി രോഗബാധിതരാകുന്നതിനുള്ള അപകട ഘടകങ്ങളായി തിരിച്ചറിഞ്ഞു. ടൈപ്പ് 2 പ്രമേഹമുള്ള പലരും അമിതഭാരവും വഹിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. പ്രമേഹവുമായി ബന്ധപ്പെട്ട കൊവിഡ് 19 ന്റെ അധിക അപകടസാധ്യതകൾക്ക് ഇത് കാരണമാകാം...' - ഡോ. അനിക പറഞ്ഞു.

കൊവിഡിന് ശേഷം വയറ്റിൽ ഈ പ്രശ്നം നേരിടുന്നുണ്ടോ?

പ്രമേഹം, ബോഡി മാസ് ഇൻഡക്സ് (BMI), അരക്കെട്ട് മുതൽ ഇടുപ്പ് എന്നിവ തമ്മിലുള്ള ബന്ധങ്ങൾ ഗവേഷകർ അന്വേഷിച്ചു. വിശകലനങ്ങളിൽ HbA1c യുടെ ഏറ്റവും പുതിയ അളവുകൾ (2002 നും 2019 നും ഇടയിൽ എടുത്തത്), ഓരോ പഠനത്തിൽ നിന്നും ഭാരം, ഉയരം, അരക്കെട്ട്, ഇടുപ്പ് ചുറ്റളവ് എന്നിവയും ആരോഗ്യത്തെയും ജീവിതശൈലിയെയും കുറിച്ചുള്ള ചോദ്യങ്ങളും പഠനത്തിൽ ഉൾപ്പെടുത്തി.

ഒമ്പത് പഠനങ്ങളിൽ പങ്കെടുത്ത 31,252 ആളുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തു. ഉയർന്ന ബിഎംഐ, കൊവിഡ്-19 അണുബാധയുടെ കൂടുതൽ സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.  ബിഎംഐയിലെ ഓരോ 5 കി.ഗ്രാം വർദ്ധനയ്ക്കും അപകടസാധ്യത 7% കൂടുതലാണെന്നും തിരിച്ചറിഞ്ഞു. അമിതഭാരം ഉള്ള ആളുകൾക്ക് ആരോഗ്യമുള്ളവരേക്കാൾ കൊവിഡ് 19 അണുബാധയ്ക്കുള്ള സാധ്യത യഥാക്രമം 10%, 16% കൂടുതലാണെന്ന് കണ്ടെത്തിയെന്നും ​ഗവേഷകർ പറഞ്ഞു.

അമിതഭാരവും അമിതവണ്ണവുമുള്ള ആളുകളെ മോശമായ ഫലങ്ങളുടെ അപകടസാധ്യതയിലേക്ക് നയിക്കുന്നത് എന്താണെന്നും അത് എങ്ങനെയെന്നും നമ്മൾ കൂടുതൽ പര്യവേക്ഷണം ചെയ്യേണ്ടതുണ്ട്. ഇത് ഗുരുതരമായ കേസുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ​ഗവേഷകർ പറയുന്നു.

'കൊവിഡ് 19 ചില കുട്ടികളിൽ മരണസാധ്യത കൂട്ടുന്നു'; പുതിയ പഠനം

 

click me!