
മുടി കൊഴിച്ചിൽ ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണത്തിലെ പോഷകക്കുറവ് മുതൽ സ്‌ട്രെസ്, ചില മരുന്നുകൾ, ഹോർമോൺ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായി വന്നേക്കാം. ഇതിന് പുറമേ മുടിയിൽ കെമിക്കൽ പ്രയോഗം, മുടിയിലെ ചില പീരക്ഷണങ്ങൾ എന്നിവയെല്ലാം തന്നെ ഇതിന് പ്രധാന കാരണങ്ങളാണ്.
മുടി കൊഴിച്ചിൽ തടയാൻ ഏറ്റവും മികച്ചൊരു മാർഗമാണ് സവാള. ഇത് മുടി കൊഴിച്ചിൽ നിർത്താനും മുടി വളരാനുമെല്ലാം ഏറെ നല്ലതാണെന്നതാണ് ദി എസ്തറ്റിക് ക്ലിനിക്കിലെ ഡെർമറ്റോ-സർജൻ ഡോ. റിങ്കി കപൂർ പറഞ്ഞു.
സവാളയിൽ സിങ്ക്, സൾഫർ, എൻസൈം കാറ്റലേസ് (ആന്റിറി ഓക്‌സിഡന്റ്), ഫോളിക് ആസിഡ്, വിറ്റാമിൻ സി, ഇ, ബി, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഫംഗസ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നതായി ഡോ. റിങ്കി കപൂർ പറഞ്ഞു. പ്രകൃതിദത്തവും സുരക്ഷിതവും താങ്ങാനാവുന്നതും ലളിതവുമായ മുടി സംരക്ഷണ ഘടകം ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സവാള ഹെയർ മാസ്കുകൾ ഉണ്ടാക്കുന്നതാണ്.
സവാള ഹെയർ പാക്കുകൾ...
ഒന്ന്...
സവാളയുടെ നീരെടുത്ത് മുടിയിൽ തേച്ചുപിടിപ്പിക്കാം. അൽപ്പസമയത്തിന് ശേഷം കഴുകിക്കളയാം. തലയോട്ടിയിലെ പിഎച്ച് വാല്യു ക്രമീകരിക്കാൻ ഇത് സഹായിക്കുന്നു.
രണ്ട്...
വർദ്ധിച്ച് വരുന്ന പരിസര മലിനീകരണം മുടി കൊഴിച്ചിലിന് കാരണമാണ്. തലമുടി അഴുക്കില്ലാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സവാള ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നത് മുടികൊഴിച്ചിൽ അകറ്റും.
മൂന്ന്...
സവാളയിൽ അമിനോ ആസിഡുകൾ ധാരാളം അടങ്ങിയതിനാൽ വരണ്ട മുടി, മുടി പൊട്ടിപ്പോകൽ എന്നീ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഇതോടൊപ്പം താരൻ, തലയോട്ടി ചൊറിഞ്ഞു പൊട്ടുന്ന പ്രശ്‌നം എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നു.
സ്ട്രെസ് കുറയ്ക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ