കൊറോണ വൈറസ്: നോട്ടുകള്‍ അണുവിമുക്തമാക്കി നല്‍കുമെന്ന് ഉറപ്പുനല്‍കി ചൈന സര്‍ക്കാര്‍

By Web TeamFirst Published Feb 16, 2020, 10:54 AM IST
Highlights

കൊറോണ വൈറസ് കൂടുതലായി ബാധിച്ച നഗരങ്ങളില്‍ പഴയനോട്ടുകള്‍ കൈമാറുന്നതിനെ ചൈന സര്‍ക്കാര്‍ വിലക്കിയിരുന്നു...

ബീജിംഗ്: കൊറോണ വൈറസ് ബാധ ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും പകര്‍ച്ചവ്യാധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് ലോകം. കൊറോണ ആദ്യമായി സ്ഥിരീകരിച്ച ചൈനയില്‍ ആളുകള്‍ക്ക് ഇപ്പോഴും പുറത്തിറങ്ങുന്നതിന് വിലക്കുകളുണ്ട്. ഇതിനിടെ കൈമാറിയെത്തുന്ന നോട്ടുകളും വൈറസിന്‍റെ വാഹകരാകാമെന്നതിനാല്‍ നോട്ടുകള്‍ അണുവിമുക്തമാക്കി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.

കൊറോണ വൈറസ് കൂടുതലായി ബാധിച്ച നഗരങ്ങളില്‍ പഴയനോട്ടുകള്‍ കൈമാറുന്നതിനെ ചൈന സര്‍ക്കാര്‍ വിലക്കിയിരുന്നു.  വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്രബാങ്ക്. പണമിടപാടുകാരോട് ആശുപത്രികളില്‍ നിന്നും മാര്‍ക്കറ്റുകളില്‍നിന്നും ലഭിക്കുന്ന നോട്ടുകള്‍ വേര്‍തിരിച്ച് വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

''കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ നോട്ടുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് മുമ്പ് 14 ദിവസം കൊണ്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചോ ചൂടാക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചോ അണുവിമുക്തമാക്കി നല്‍കും. '' - ചൈനയിലെ പീപ്പിള്‍സ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഫാന്‍ യിഫേ പറഞ്ഞു. 

click me!