'ഞാന്‍ മുട്ടാത്ത വാതിലുകളില്ല'; ക്യാന്‍സര്‍ ബാധിതനായ മകന് വേണ്ടി അവസാനപ്രതീക്ഷയുമായി ഒരമ്മ

By Web TeamFirst Published Feb 15, 2020, 8:54 PM IST
Highlights

''എന്റെ ഭര്‍ത്താവ് ഓവര്‍ ടൈം ജോലിക്ക് പോയിത്തുടങ്ങി. 16 മണിക്കൂറൊക്കെയാണ് അദ്ദേഹം പണിയെടുക്കുന്നത്. നടുവൊക്കെ തകര്‍ന്ന അവസ്ഥയിലാണ് വീട്ടില്‍ വരിക. എങ്കിലും രാത്രിയില്‍ ഉറങ്ങില്ല. മോന്റെ കാര്യത്തില്‍ അത്രയും പേടിയാണ് ഞങ്ങക്ക്. ഇപ്പോ, അവനെ കണ്ടാ മനസിലാകില്ല. ആകെ മാറിപ്പോയി. ആരോടും അധികം സംസാരിക്കില്ല...''

സ്‌കൂളില്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ജസ്റ്റിന്‍. ക്ലാസില്‍ ഒന്നാമന്‍, മികച്ച ക്രിക്കറ്റ് താരം. വലുതാകുമ്പോള്‍ താനൊരു നടനാകുമെന്ന് എപ്പോഴും പ്രതീക്ഷയോടെ പറഞ്ഞിരുന്നവന്‍. മകനെക്കുറിച്ച് പറയാന്‍ ഈ അമ്മയ്ക്ക് വാക്കുകളേറെയാണ്. 

പക്ഷേ, എല്ലാ ആശകള്‍ക്കും മുകളില്‍ ഇരുട്ട് പരത്തിക്കൊണ്ട് 2018, ഡിസംബറില്‍ ഒരു വില്ലന്റെ പരിവേഷത്തോടെ അവന്റെ ജീവിതത്തിലേക്ക് രക്താര്‍ബുദം എന്ന രോഗം കടന്നുവന്നു. ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ഇവര്‍ക്ക് പേടിയാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അച്ഛന്‍, അമ്മ, ഇളയ ഒരു സഹോദരന്‍ എന്നിവരടങ്ങുന്ന കുടുംബത്തിന് താങ്ങാവുന്നതിലുമധികമായിരുന്നു ആ ആഘാതം. 

'നിങ്ങള്‍ വിഷമിക്കരുത്, ഞാനിത് അതിജീവിക്കും അമ്മാ, എനിക്കൊരുപാട് സ്വപ്‌നങ്ങളുണ്ട്... അച്ഛന് വേണ്ടി ഒരു കാറ് വാറങ്ങിക്കണം. നമുക്ക് വീട് വെയ്ക്കണം, അങ്ങനെ കുറേ കാര്യങ്ങള്‍ എനിക്ക് ചെയ്യണം...'- ക്യാന്‍സര്‍ സ്ഥിരീകരിച്ചപ്പോഴും ആദ്യഘട്ടത്തില്‍ മകന്‍ ധൈര്യവാനായിരുന്നുവെന്ന് ഓര്‍ക്കുകയാണ് ഈ അമ്മ. 

ഒരുപാട് ബുദ്ധിമുട്ടിയാണ് ചികിത്സയ്ക്ക് വേണ്ട പണം അന്ന് സ്വരുക്കൂട്ടിയതെന്ന് ഇവര്‍ പറയുന്നു. ഉണ്ടായിരുന്ന സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള എല്ലാം ചികിത്സയ്ക്കായി വിറ്റു. ഇനിയൊന്നും അവശേഷിക്കുന്നില്ലെന്ന അവസ്ഥയായി. വലിയ പലിശയ്ക്ക് ലോണെടുത്തു. അപ്പോഴേക്ക് ജെസ്റ്റിന് കീമോ തുടങ്ങിയിരുന്നു. 

കീമോ തുടങ്ങിയതോടെ അവന്‍ ആകെ തകര്‍ന്നു. എപ്പോഴും വിഷാദത്തിലായി. കടുത്ത വേദന സഹിക്കാനാകാതെ ഉറക്കെ കരഞ്ഞു. എങ്കിലും മാസങ്ങള്‍ കടന്നുപോയതോടെ ജെസ്റ്റിന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി. അസുഖം മകനെ വിട്ട് എന്നെന്നേക്കുമായി മടങ്ങിയെന്ന് അമ്മയും കരുതി. അവന്‍ പതിനെട്ടാം വയസിലേക്ക് കടന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം, നഷ്ടപ്പെട്ടുപോയ തിളക്കം വീണ്ടെടുക്കാന്‍ തുടങ്ങി. 

പക്ഷേ, 2019 ഡിസംബറില്‍ വീണ്ടും ജെസ്റ്റിന് അസ്വസ്ഥതകള്‍ തുടങ്ങി. പരിശോധനയില്‍ വീണ്ടും ക്യാന്‍സര്‍ എന്ന വില്ലന്റെ സാന്നിധ്യം കണ്ടെത്തി. മുമ്പത്തേക്കാളധികം ആഘാതത്തിലുള്ള പ്രഹരമായിരുന്നു കുടുംബത്തിനിത്. ഇക്കുറി തനിക്ക് രക്ഷപ്പെടാനാകില്ലെന്നും നമ്മളെങ്ങനെ ചികിത്സ നടത്തുമെന്നും പറഞ്ഞ് രാത്രി മുഴുവനും ജെസ്റ്റിനും സഹോദരനും കരഞ്ഞുകൊണ്ടിരുന്നത് അമ്മ ഓര്‍ക്കുന്നു. 

'എന്റെ ഭര്‍ത്താവ് ഓവര്‍ ടൈം ജോലിക്ക് പോയിത്തുടങ്ങി. 16 മണിക്കൂറൊക്കെയാണ് അദ്ദേഹം പണിയെടുക്കുന്നത്. നടുവൊക്കെ തകര്‍ന്ന അവസ്ഥയിലാണ് വീട്ടില്‍ വരിക. എങ്കിലും രാത്രിയില്‍ ഉറങ്ങില്ല. മോന്റെ കാര്യത്തില്‍ അത്രയും പേടിയാണ് ഞങ്ങക്ക്. ഇപ്പോ, അവനെ കണ്ടാ മനസിലാകില്ല. ആകെ മാറിപ്പോയി. ആരോടും അധികം സംസാരിക്കില്ല. അടിയന്തരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത്. 34 ലക്ഷം രൂപയാണ് ഇതിനാവശ്യമായി വരുന്നത്. ഞാന്‍ ചെന്നുചോദിക്കാത്ത ആളുകളില്ല, മുട്ടാത്ത വാതിലുകളില്ല. മക്കള്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ പോലും കഷ്ടപ്പാടാണ്. എങ്ങനെയാണ് ഈ അവസ്ഥയില്‍ അവന്റെ ചികിത്സ നടത്തേണ്ടത് എന്നറിയില്ല. ഒരമ്മ എന്ന നിലയില്‍ ഇത്രയും നിസഹായത ഞാനിതിന് മുമ്പ് അനുഭവിച്ചിട്ടില്ല...'- ജെസ്റ്റിന്റെ അമ്മ പറയുന്നു.

ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള പണമാണ് ഇവര്‍ക്ക് ആവശ്യം. ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ Ketto മുഖേനയാണ് പ്രധാനമായും ചികിത്സാ സഹായം തേടുന്നത്. കെറ്റോ വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം, ഇതിലൂടെ തന്നെ സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സഹായം കൈമാറാവുന്നതാണ്. 

ക്യാൻസർ, ഹൃദ്രോഗം തുടങ്ങി മറ്റ് പല ചികിത്സകൾക്കും ക്രൗഡ് ഫണ്ടിംഗ് പിന്തുണയ്ക്കുന്ന ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റാണ് കെറ്റോ.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

click me!