വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം

Published : Feb 07, 2024, 10:20 AM IST
വയറ്റിലെ ക്യാൻസർ ; ലക്ഷണങ്ങൾ എന്തൊക്കെ? കാരണങ്ങൾ അറിയാം

Synopsis

വയറ്റിലെ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകുന്ന ഒന്നാണ്. തുടക്കത്തില്‍ കണ്ടെത്താതെ പോകുന്നത് ​ഗുരുതരമാകുന്നതിന് കാരണമാകുന്നു.  വയറ്റിലെ ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ ഇതിന് വയറ്റിലെ ചില അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ എന്ന് പറയാം. വയറ്റിലെ ക്യാൻസർ അഥവാ ഗ്യാസ്ട്രിക് ക്യാൻസർ ഭേദമാക്കാൻ പറ്റുന്ന ഒന്നാണ്.  

അമേരിക്കൻ കൺട്രി മ്യൂസിക് താരം ടോബി കീത്ത് (62) അന്തരിച്ചു. 62 വയസായിരുന്നു. അർബുദബാധത്തെ തുടർന്നായിരുന്ന അന്ത്യം. ‘ഷുഡ്‌ഹാവ് ബീൻ എ കൗബോയ്’ (1993) എന്ന ഗാനത്തിലൂടെ പ്രശസ്തി നേടി. 18 മാസങ്ങൾക്ക് മുമ്പാണ് വയറ്റിൽ ക്യാൻസർ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തിയത്. 2022 ജൂണിൽ താൻ അർബുദബാധിതനാണെന്ന് കീത്ത് വ്യക്തമാക്കിയിരുന്നു. 2022 ജൂണിൽ കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും ശസ്ത്രക്രിയയും അദ്ദേഹം ചെയ്തിരുന്നു.

വയറ്റിലെ ക്യാൻസർ...

വയറ്റിലെ ക്യാൻസർ പലപ്പോഴും കണ്ടെത്താൻ വൈകുന്ന ഒന്നാണ്. തുടക്കത്തിൽ കണ്ടെത്താതെ പോകുന്നത് ​ഗുരുതരമാകുന്നതിന് കാരണമാകുന്നു.  വയറ്റിലെ ക്യാൻസർ എന്നു പറഞ്ഞാൽ ഇതിന് വയറ്റിലെ ചില അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാൻസർ എന്ന് പറയാം. വയറ്റിലെ ക്യാൻസർ അഥവാ ഗ്യാസ്ട്രിക് ക്യാൻസർ ഭേദമാക്കാൻ പറ്റുന്ന ഒന്നാണ്.

മറ്റേത് ക്യാൻസറുകളെപ്പോലെയും വയറ്റിലെ ക്യാൻസറിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങളുണ്ട്. പുകവലി, മദ്യപാനം, പാരമ്പര്യം എന്നിവ ഇതിൽ പെടുന്നു. ചില പ്രത്യേക തരം ഡയറ്റുകൾ, പ്രധാനമായും ഉപ്പിട്ട ഭക്ഷണം, അച്ചാറുകൾ, പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, പുകച്ചതും ചാർക്കോൾ രീതിയിൽ തയ്യാറാക്കിയതുമായ ഭക്ഷണങ്ങൾ എന്നിവയും വയറ്റിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു.

ലക്ഷണങ്ങൾ...

ഓക്കാനം
വയറിളക്കം
നെഞ്ചെരിച്ചിൽ
വിശപ്പില്ലായ്മ
പനി
വയറുവേദന

വയറ്റിലെ ക്യാൻസർ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ...

50-60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ വയറ്റിലെ ക്യാൻസർ കൂടുതലായി കണ്ട് വരുന്നത്.  ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ 40 വയസ്സിന് താഴെയുള്ള യുവാക്കൾക്കിടയിൽ വയറ്റിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) അണുബാധയും വിട്ടുമാറാത്ത അട്രോഫിക് ഗ്യാസ്ട്രൈറ്റിസും അഡിനോകാർസിനോമ എന്ന ഒരു തരം ക്യാൻസറിന് കാരണമാകുന്നു. എപ്സ്റ്റൈൻ-ബാർ വൈറസ് (ഇബിവി) ഗ്യാസ്ട്രിക് ലിംഫോമയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

എച്ച് പൈലോറി ഇൻഫെക്ഷൻ വയറ്റിലെ ക്യാൻസറിനുളള ഒരു കാരണമാണ്. 80 ശതമാനം ഇന്ത്യക്കാർക്ക് പൈലോറി ഇൻഫെക്ഷൻ ഉണ്ട്. ഇത് വയറ്റിലാണ് ഉണ്ടാകുക. ഇത് സാധാരണയായി ആളുകളിൽ ലക്ഷണം കാണിയ്ക്കില്ലെങ്കിലും ചിലർക്ക് ഗ്യാസ്‌ട്രൈറ്റിസ് കാരണമാകുന്നു. 

അമിതഭാരവും മോശം ജീവിതശൈലിയും വയറ്റിലെ ക്യാൻസറുമായി ശക്തമായ ബന്ധമുണ്ട്. ആരോഗ്യകരമായ ഭാരവും സജീവമായ ജീവിതശൈലിയും നിലനിർത്തുന്നത് ക്യാൻസർ സാധ്യത മാത്രമല്ല വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉപ്പിട്ടതും പുകവലിച്ചതും എരിവുള്ളതും സംരക്ഷിച്ചതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം ഗ്യാസ്ട്രിക് ക്യാൻസർ വികസിപ്പിക്കുന്നതിലേക്ക് നയിക്കുന്നു. ഇവയിൽ നൈട്രോസാമൈനുകൾ, അറിയപ്പെടുന്ന കാർസിനോജനുകൾ അടങ്ങിയിട്ടുണ്ട്. 

പുകയിലയാണ് മറ്റൊരു അപകട ഘടകം. പുകവലിക്കാത്തവരേക്കാൾ പുകവലിക്കുന്നവർക്ക് വയറ്റിലെ ക്യാൻസർ 
ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. റേഡിയേഷനും മലിനീകരണവുമെല്ലാം അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

പുതിനയിലയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ ; കരീന കപൂറിന്റെ ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
Weight Loss Stories : നാല് മാസം കൊണ്ട് കുറച്ചത് 27 കിലോ ; വണ്ണം കുറയ്ക്കാൻ സഹായിച്ച ചില കാര്യങ്ങളുമായി അനന്തു തമ്പി