'വൈറസ് വാഹകരാകില്ലെന്ന് പ്രതിജ്ഞയെടുക്കണം'; വീഡിയോയുമായി കേരള പൊലീസ്

Published : Apr 22, 2020, 11:21 AM IST
'വൈറസ് വാഹകരാകില്ലെന്ന് പ്രതിജ്ഞയെടുക്കണം'; വീഡിയോയുമായി കേരള പൊലീസ്

Synopsis

ഇന്ത്യയിലും കൂടുതല്‍ ഇളവുകള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളാ സര്‍ക്കാരും ചില ഇളവുകള്‍ നല്‍കിയതോടെ ആളുകള്‍ കൂട്ടത്തോടെ റോഡുകളില്‍ ഇറങ്ങാന്‍ തുടങ്ങി.  

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണിലായ രാജ്യങ്ങളില്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നുതുടങ്ങി. ഇന്ത്യയിലും കൂടുതല്‍ ഇളവുകള്‍ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളാ സര്‍ക്കാരും ചില ഇളവുകള്‍ നല്‍കിയതോടെ ആളുകള്‍ കൂട്ടത്തോടെ റോഡുകളില്‍ ഇറങ്ങാന്‍ തുടങ്ങി.  ഈ സാഹചര്യത്തില്‍ കേരള പൊലീസ്  ഒരു ബോധവത്കരണ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. 

പ്രതിജ്ഞയെടുക്കണം നമ്മള്‍ ഓരോരുത്തരും, മനഃപൂര്‍വം കൊറോണ വൈറസിന്റെ വാഹകരാകില്ലെന്നും അതിലൂടെ കുടുംബത്തിനുണ്ടാകുന്ന ദുരിതങ്ങള്‍ക്കും അപകടസാധ്യതകള്‍ക്കും കാരണമാകില്ലെന്നും. ഇതാണ് ഈ വീഡിയോ നല്‍കുന്ന സന്ദേശം. ലോക്ഡൗണിനു ശേഷം ജനങ്ങള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വീഡിയോയിലൂടെ അവതരിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് കേരള പൊലീസ്. 

Also Read: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം, ഉത്തരവ് പുറത്തിറക്കി...
 

ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞാലും  വൈറസ് വ്യാപനമുണ്ടാകില്ലെന്ന അലംഭാവവും ചിന്തയും ഒഴിവാക്കിയില്ലെങ്കില്‍ നമ്മള്‍ ഓരോരുത്തരുമാകും അടുത്ത കൊറോണ വൈറസ് വാഹകര്‍ ആകുന്നത് എന്നും വീഡിയോ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശം പറയുന്ന ഈ വീഡിയോയുടെ ആശയം ഐ.ജി. കെ.സഞ്ജയ് കുമാറിന്‍റേതാണ്. 

Also Read: സംസ്ഥാനത്ത് ലോക്ഡൗൺ ലംഘനം വ്യാപകം; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 2,464 കേസുകള്‍...

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍