ദില്ലി: ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈൽ റീച്ചാർജ്ജ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കും ഇലക്ട്രിക് ഫാൻ കടകൾക്കും ഇളവ് അനുവദിച്ചു. 

പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക് ഷോപ്പ് തുറക്കാൻ സംസ്ഥാനം അനുമതി നല്‍കിയതിനെതിരെ കേന്ദ്രം രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കാണ് ഇപ്പോള്‍ കേന്ദ്രം ഇളവനുവദിച്ചത്. നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.