Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ലോക്ഡൗൺ ലംഘനം വ്യാപകം; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 2,464 കേസുകള്‍

ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് തിരുവന്തപുരം റൂറലിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

today 2 464 case registered for lockdown violation in kerala
Author
Thiruvananthapuram, First Published Apr 21, 2020, 8:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ കേസുകളുടെ എണ്ണത്തിൽ വന്‍ വർധവ്. നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് സംസ്ഥാനത്ത് ആകെ 2,464 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തിയ 2,120 പേരെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച് റോഡിലിറങ്ങിയ 1,939 വാഹനങ്ങളാണ് ഇന്ന് മാത്രം പിടിച്ചെടുത്തത്. ഇന്നലെ 2231 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 

ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് തിരുവന്തപുരം റൂറലിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 412 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 417 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 324 വാഹനങ്ങള്‍ പിടിച്ചെടുത്തു. 

ആളുകൾ അനിയന്ത്രിതമായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ റെഡ് സോണില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിൽ നിയന്ത്രണം പൊലീസ് ശക്തമാക്കി. പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനും ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനും ജില്ലയിൽ ഇന്ന് ഇതുവരെ 120 പേരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ ഇളവുകൾ പ്രഖ്യാപിച്ചതായി വ്യാപകമായി പ്രചാരണം നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ആളുകൾ അനിയന്ത്രിതമായി പുറത്തിറങ്ങുന്നതെന്നും പൊലീസ് പറയുന്നു. ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാത്തതിനും നിരോധനാജ്ഞ ലംഘനത്തിനും 79 കേസുകളാണ് ജില്ലയിലിന്ന് രജിസ്റ്റർ ചെയ്തത്. 

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 84, 71, 66
തിരുവനന്തപുരം റൂറല്‍ - 412, 417, 324
കൊല്ലം സിറ്റി - 245, 245, 211
കൊല്ലം റൂറല്‍ - 177, 178, 171
പത്തനംതിട്ട - 281, 285, 232
ആലപ്പുഴ- 71, 76, 55
കോട്ടയം - 23, 26, 04
ഇടുക്കി - 52, 32, 19
എറണാകുളം സിറ്റി - 123, 158, 123
എറണാകുളം റൂറല്‍ - 140, 114, 61
തൃശൂര്‍ സിറ്റി - 77, 88, 47
തൃശൂര്‍ റൂറല്‍ - 170, 0, 152
പാലക്കാട് - 72, 80, 60
മലപ്പുറം - 79, 120, 64
കോഴിക്കോട് സിറ്റി - 118, 0, 110
കോഴിക്കോട് റൂറല്‍ - 91, 15, 50
വയനാട് - 43, 03, 41
കണ്ണൂര്‍ - 192, 193, 138
കാസര്‍ഗോഡ് - 14, 19, 11

Follow Us:
Download App:
  • android
  • ios