
ആശങ്കകള്‍ പടര്‍ത്തിക്കൊണ്ട് കൊറോണവൈറസ് ബാധ പലയിടങ്ങളിലും സ്ഥിരീകരിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 12 ആയി. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി വൈറസ് മരുന്നുകളോ, രോഗാണുബാധയ്ക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ചുമ, പനി, ന്യൂമോണിയ, ശ്വാസതടസ്സം, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍.
ഒരാള്‍ക്ക് കൊവിഡ് ആണോയെന്ന് സംശയിച്ചാൽ എന്തുചെയ്യണം ? ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണിക്കണം. വിദേശത്തുനിന്ന് വന്നവർ ആണെങ്കില്‍ ലക്ഷണം ഒന്നുമില്ലങ്കിലും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. പനിലക്ഷണം പ്രകടമായാൽ ഒട്ടും താമസിക്കാതെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. പൊതുവാഹനങ്ങൾ ഉപയോഗിക്കരുത്. ഇതിനായി ആംബുലൻസ് ഉണ്ട്. പരിശോധനാ സാംപിളുകൾ എടുത്ത ശേഷം ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ കഴിയണോ എന്ന കാര്യം ഡോക്ടർമാര്‍ തീരുമാനിക്കും. ടെസ്റ്റ് പോസിറ്റീവായാൽ 14 ദിവസം വരെ, (രോഗം കുറയുന്നതു വരെ) പൊതുസമ്പർക്കമില്ലാതെ കഴിയണം.
യാത്രകള്‍ ചെയ്യരുത്, 20–30 സെക്കൻഡ് എടുത്ത് കൈ കഴുകണം. തുമ്മുന്നത് കൈകൊണ്ടു തടയാതെ അതിനായി തൂവാല ഉപയോഗിക്കുക, മാസ്ക് വെച്ച് നടക്കുക. പരസ്യമായി തുപ്പുന്നതും മൂക്കു ചീറ്റുന്നതും ഒഴിവാക്കുക. ജനങ്ങൾ വിചാരിച്ചാൽ ഈ രോഗം വ്യാപിക്കുന്നതു പൂർണമായി തടയാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam