
കൊവിഡ് 19 (Covid 19) ബാധിച്ച ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം (type 2 diabetes) വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 'ഡയബറ്റോളജിയ' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യന്റെ പാൻക്രിയാസും സാർസ് കോവ് 2 (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് ടൈപ്പ് 2 വൈറസുകൾ) യുടെ ലക്ഷ്യമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കൊവിഡ് -19 അണുബാധയെത്തുടർന്ന് ബീറ്റാ കോശങ്ങളിലെ ഇൻസുലിൻ സ്രവിക്കുന്ന തരികളുടെ എണ്ണം കുറയുകയും ഗ്ലൂക്കോസ്-ഉത്തേജിത ഇൻസുലിൻ സ്രവണം കുറയുകയും ചെയ്തതായി പഠനത്തിൽ പറയുന്നു. കൊവിഡ് 19 രോഗത്തിന് ശേഷം, ചില രോഗികൾക്ക് ഇൻസുലിൻ പ്രതിരോധം വികസിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിപ്പിക്കുകയും ചെയ്തു. SARS-CoV-2 അണുബാധ പ്രോ-ഇൻഫ്ലമേറ്ററി സിഗ്നലിംഗ് വസ്തുക്കളുടെ (സൈറ്റോകൈനുകൾ) ശക്തമായ റിലീസിലേക്ക് നയിച്ചേക്കാം.
SARS-CoV-2 അണുബാധയ്ക്ക് ശേഷവും രോഗപ്രതിരോധ സംവിധാനത്തിന്റെ സജീവമാക്കൽ മാസങ്ങളോളം നിലനിൽക്കുകയും ഇൻസുലിൻ ഫലപ്രാപ്തിയെ (പേശി, കരൾ) തടസ്സപ്പെടുത്തുകയും ചെയ്യും. SARS-CoV-2 അണുബാധയ്ക്ക് ശേഷം പ്രമേഹം ഉണ്ടാകുന്നത് അന്വേഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം...- DDZ (ജർമ്മൻ ഡയബറ്റിസ് സെന്റർ) ലെ എപ്പിഡെമിയോളജി റിസർച്ച് ഗ്രൂപ്പിന്റെ മേധാവിയായ വുൾഫ്ഗാംഗ് റാത്ത്മാൻ പറഞ്ഞു.
പഠന കാലയളവിൽ 35,865 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ച ആളുകൾക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതായും ഗവേഷകർ പറയുന്നു.
ഈ കൊവിഡ് കാലത്ത് പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ചിലത്...
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യമെങ്ങും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മാരകമായ വൈറസിന്റെ ഭീഷണിയിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിന് വിദഗ്ധരും ഡോക്ടർമാരും ആരോഗ്യ സംഘടനകളും നൽകുന്ന പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടത് പ്രധാനമാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. മൂന്ന് മാസത്തിലൊരിക്കൽ സാധാരണയായി നടത്തുന്ന HbA1C ടെസ്റ്റ് ഈ കാലയളവിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി മനസ്സിലാക്കാൻ ഉപയോഗപ്രദമാകും. ഹോം ഗ്ലൂക്കോസ് മോണിറ്ററിംഗ് കിറ്റുകളുടെ സഹായത്തോടെ വീട്ടിൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ പരിശോധിക്കാനും സാധിക്കും.
പ്രമേഹമുള്ളവരാണെങ്കിൽ മരുന്നുകൾ ക്യത്യമായി തന്നെ കഴിക്കുക. ഡോക്ടറുടെ ഉപദേശം കൂടാതെ ഒരിക്കലും മരുന്നുകൾ കഴിക്കുന്നത് നിർത്തുകയോ ഒഴിവാക്കുകയോ ചെയ്യരുത്. നിങ്ങളുടെ ശരീരത്തിന് വിറ്റാമിൻ ഡി അല്ലെങ്കിൽ വിറ്റാമിൻ ബി 12 കുറവാണെങ്കിൽ, ആവശ്യമായ സപ്ലിമെന്റുകൾക്കായി ഡോക്ടറുടെ നിർദേശത്തോടെ കഴിക്കുക.
10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹസാധ്യത കുറയ്ക്കാം