
പരീക്ഷക്കാലത്ത് കുട്ടികളില്‍ അതിന്റേതായ സമ്മര്‍ദ്ദങ്ങള്‍ കാണുന്നത് ( Exam Stress ) സാധാരണമാണ്. ഈ സമ്മര്‍ദ്ദം മൂലം പഠിച്ച കാര്യങ്ങള്‍ നേരാംവണ്ണം പരീക്ഷയ്ക്ക് എഴുതാന്‍ പോലും കഴിയാത്ത അന്തരീക്ഷമുണ്ടാകാം. ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ പഠനം തന്നെ ക്രിയാത്മകമാക്കാം ( Creative Learning ).
അതുപോലെ കുട്ടികളില്‍ ഓര്‍മ്മശക്തി നിലനില്‍ക്കാന്‍ ചില കാര്യങ്ങള്‍ ബോധപൂര്‍വ്വം തന്നെ ചെയ്യാം. അത്തരം കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ഭാരിച്ച ഒരു കാര്യം ചെയ്യുന്നത് പോലെയോ ജോലി ചെയത് തീര്‍ക്കുന്നത് പോലെയോ പഠനത്തെ കാണാതിരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. ക്രിയാത്മകമായ പഠനരീതികള്‍ ഇതിനായി അവലംബിക്കാം. കഥ പോലെ പഠിപ്പിക്കുകയോ, വരച്ചുകാണിക്കുകയോ എല്ലാം ചെയ്യാം.
രണ്ട്...
പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മ നില്‍ക്കാന്‍ പഠിക്കുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. മറിച്ച് മറ്റ് ജീവിതരീതികളും ശ്രദ്ധിക്കണം. വ്യായാമം ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായകമായ സംഗതിയാണ്. അതിനാല്‍ കുട്ടികളിലെ വ്യായാമം ചെയ്ത് ശീലിപ്പിക്കുക. ഇതിന്റെ ഗുണവും കുട്ടികളെ പറഞ്ഞുമനസിലാക്കുക.
മൂന്ന്..
പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാന്‍ വേണ്ടി ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി 'മാപ്പ്'കള്‍ സൃഷ്ടിച്ച് മനസിലുറപ്പിക്കാം. 'മാപ്പ്' അഥവാ ഭൂപടമെന്നാല്‍ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളും അടയാളപ്പെടുത്തിയ ഒരു വലിയ ചിത്രമെന്ന പോലെ.
നാല്...
കുട്ടികളെ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരുത്തി പഠിപ്പിക്കരുത്. ഇങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് വലിയ ഫലമൊന്നുമുണ്ടാകില്ലെന്ന് മനസിലാക്കുക. മറിച്ച് പഠനത്തിന്റെ ഇടയ്ക്ക് ചെറിയ ഇടവേളകള്‍ നല്‍കുക. ചെറിയ നടത്തം, സ്‌ട്രെച്ചിംഗ്, ചായ, ലഘുവായ സംസാരം എല്ലാം ഈ ഇടവേളകളില്‍ ആവാം.
അഞ്ച്...
കുട്ടികളിലെ ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. അവശ്യം വേണ്ടുന്ന ചില പോഷകങ്ങള്‍ മുടങ്ങാതെ അവര്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ കരുതുക. ആന്റി-ഓക്‌സിഡന്റുകള്‍-, ഒമേഗ- 3- ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം നിര്‍ന്ധമായും ഡയറ്റിലുള്‍പ്പെടുത്തുക.
Also Read:- കുട്ടികളിലെ പരീക്ഷപ്പേടി; രക്ഷിതാക്കള്‍ ചെയ്യേണ്ടത്...
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാസമ്മര്‍ദ്ദം, സൈക്കോളജിസ്റ്റ് പറയുന്നത്; സ്‌കൂള്‍ പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട ഭയം ഇന്നു കുട്ടികളില്‍ കൂടിവരികയാണ്. എപ്പോഴും പഠിക്കാന്‍ മാത്രം നിര്‍ബന്ധിക്കപ്പെടുകയും കുട്ടികള്‍ക്ക് കളിക്കാന്‍ സമയം അനുവദിക്കാതെ ഇരിക്കുകയും ചെയ്യുന്ന രീതി കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ധാരാളം കുട്ടികളില്‍ പഠനവൈകല്യം, ശ്രദ്ധക്കുറവ്, വിഷാദം, ടെന്‍ഷന്‍ എന്നിങ്ങനെ തിരിച്ചറിയാതെ പോകുന്ന പല പ്രശ്നങ്ങളുമാകാം പഠനത്തില്‍ പിന്നാക്കം പോകുന്ന അവസ്ഥയുടെ യഥാര്‍ത്ഥ കാരണം. ഇവ മന:ശാസ്ത്ര പരിശോധനയിലൂടെ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ കുട്ടികള്‍ക്ക് അമിത സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടോ?. മാനസിക സമ്മര്‍ദ്ദം തന്നെ, ഗുണകരമായ മാനസിക സമ്മര്‍ദ്ദം, ദോഷകരമായ മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ രണ്ടു തരത്തിലാണ് ഉള്ളത്... Read More...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam