Latest Videos

ഇന്ത്യയില്‍ കൊറോണ വെെറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്

By Web TeamFirst Published Jun 7, 2021, 2:19 PM IST
Highlights

ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച  വൈറസിനെയാണ് കണ്ടെത്തിയത്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ്  പുതിയ വകഭേദം കണ്ടെത്തിയത്.

ഇന്ത്യയില്‍ കൊറോണ വെെറസിന്റെ പുതിയ  വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച  വൈറസിനെയാണ് കണ്ടെത്തിയത്.പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജീനോം സീക്വൻസിംഗിലൂടെയാണ്  പുതിയ വകഭേദം കണ്ടെത്തിയത്.

ബ്രസീല്‍, ബ്രിട്ടന്‍ എന്നി രാജ്യങ്ങളില്‍ നിന്ന് വന്നവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്.  മറ്റ് കൊവിഡ് ബാധയുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. 

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും രോ​ഗം ബാധിച്ചവരിൽ പ്രകടമായതായി ​ഗവേഷകർ പറയുന്നു. പുതിയ വകഭേദം ഡെൽറ്റ വകഭേദത്തിന് സമാനമാണെന്നും ആൽഫ വകഭേദത്തേക്കാള്‍ അപകടകരമാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

വാക്‌സിനെടുത്തവര്‍ പിന്നീട് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ടോ?

click me!