കൊവിഡ് 19: ഷൂസോ ചെരുപ്പോ വൃത്തിയാക്കുമ്പോൾ നിർബന്ധമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

Web Desk   | Asianet News
Published : Jun 24, 2020, 10:37 AM ISTUpdated : Jun 24, 2020, 11:04 AM IST
കൊവിഡ് 19: ഷൂസോ ചെരുപ്പോ വൃത്തിയാക്കുമ്പോൾ നിർബന്ധമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

Synopsis

'' രോഗമുണ്ടാക്കുന്ന ബാക്ടീരിയകളും പകർച്ചവ്യാധികളും പാദരക്ഷകളിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ കാലം ജീവിക്കും.അതിനാൽ, നിങ്ങളുടെ ഷൂസ് വൃത്തിയാക്കുന്നത് കൈ കഴുകുന്നത് പോലെ പ്രധാനമാണ് ''- സെന്റർസ് ഫോർ ഡിസീസ് കൺ‌ട്രോൾ (സി‌ഡി‌സി ) വ്യക്തമാക്കുന്നു.

കൊവിഡ് രോഗികളുടെ എണ്ണം ദിവസേന വർധിച്ചുവരികയാണ്. ഈ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും കെെകൾ വൃത്തിയായി കഴുകേണ്ടതും വളരെ പ്രധാനപ്പെട്ട ‌കാര്യങ്ങളാണ്. കൊവിഡിന്​ മരുന്ന്​ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ലോകത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. ചെറിയൊരു അശ്രദ്ധ കൊണ്ട് വെെറസ് പകരാമെന്ന കാര്യം പലരും ഈ സമയത്ത് മറന്ന് പോകുന്നു. 

വളരെ ജാ​ഗ്രതയോടെ വേണം ഈ സമയത്ത് പുറത്തിറങ്ങാൻ. പുറത്ത് പോകുമ്പോൾ ചെരുപ്പോ ഷൂസോ ഉപയോ​ഗിക്കുന്നവരുണ്ട്. വൈറസ് ചെരുപ്പിൽ പറ്റിപിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ​പഠനങ്ങൾ പറയുന്നത്. ചൈനയിലെ ഒരു ആശുപത്രിയിൽ നിന്നുള്ള പുതിയ പഠനത്തിൽ പറയുന്നത്,  സർവേയിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകരിൽ പകുതി പേരുടെയും ചെരുപ്പിൽ കൊറോണ വൈറസ് കണ്ടെത്തിയതായി പറയുന്നു. 'എമർജിംഗ് ഇൻഫെക്റ്റിയസ് ഡിസീസസ്  ' (ഇഐഡി) എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

'' രോഗമുണ്ടാക്കുന്ന ബാക്ടീരിയകളും പകർച്ചവ്യാധികളും പാദരക്ഷകളിൽ പ്രതീക്ഷിക്കുന്നതിലും കൂടുതൽ കാലം ജീവിക്കും. അതിനാൽ, നിങ്ങളുടെ ഷൂസ് വൃത്തിയാക്കുന്നത് കൈ കഴുകുന്നത് പോലെ പ്രധാനമാണ് '' - സെന്റർസ് ഫോർ ഡിസീസ് കൺ‌ട്രോൾ (സി‌ഡി‌സി) വ്യക്തമാക്കുന്നു. പതിവായി പാദരക്ഷകൾ അണുവിമുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും പഠനത്തിൽ പറയുന്നു. 

ഷൂസോ ചെരുപ്പോ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്...

1. ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, പുറത്തിടുന്ന പാദരക്ഷകൾ വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല. നിങ്ങളുടെ പാദരക്ഷകൾ പുറത്ത് അല്ലെങ്കിൽ നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിൽ സൂക്ഷിക്കുന്നത് ഉറപ്പാക്കുക. പുറത്തിടാനും അകത്തിടാനും പ്രത്യേകം ചെരുപ്പുകൾ ഉപയോ​ഗിക്കുക. 

2. ​ഗ്ലൗസ് ധരിച്ച ശേഷം മാത്രം ഷൂസിലോ ചെരുപ്പിലോ തൊടുക. 

3. ഷൂസിന്റെ മുകളിലത്തെ ഭാ​ഗം ചൂടുവെള്ളത്തിൽ മുക്കിയ തുണി ഉപയോ​ഗിച്ച് വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 
(കയ്യുറകൾ ധരിക്കാൻ മറക്കരുത്). വൃത്തിയാക്കി കഴിഞ്ഞാൽ നിങ്ങളുടെ കെെകളും ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകേണ്ടത് വളരെ പ്രധാനമാണ്.

കൊവിഡ് 19; യുപിയിലെ മരണനിരക്ക് ആശങ്കാജനകമെന്ന് വിദഗ്ധര്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ടോയ്‌ലറ്റ് പേപ്പര്‍ പതിവായി ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കൂ