'ഈ വര്‍ഷം അവസാനത്തോടെ ഒരു വാക്സിന്‍ എത്തിയേക്കാം'; ലോകാരോഗ്യ സംഘടന

By Web TeamFirst Published Oct 7, 2020, 10:29 AM IST
Highlights

കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടുനിന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. 

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള  ഒരു വാക്സിന്‍ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘടന. കൊവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടുനിന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. 

'നമുക്ക് വാക്സിനുകള്‍ വേണം. ഈ വര്‍ഷം അവസാനത്തോടെ നമുക്ക് ഒരു വാക്സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്'- ടെഡ്രോസ് അദാനോം പറഞ്ഞു. 

അടുത്ത വര്‍ഷം അവസാനത്തോടെ 200 കോടി ഡോസ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ലോകത്ത് ഒന്‍പത് വാക്സിനുകളാണ് നിലവില്‍ പരീക്ഷണത്തിന്‍റെ നിര്‍ണായകഘട്ടത്തില്‍ നില്‍ക്കുന്നത്. 

അതേസമയം, ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ലോകത്ത് പത്തിലൊരാള്‍ക്ക് എന്ന നിലയില്‍ കൊവിഡ് ബാധിക്കപ്പെട്ടുവെന്നാണ് കണക്കാക്കുന്നതെന്നും ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: 'അടുത്ത മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം'; രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന...

കൊവിഡ് 19; ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന...
 

click me!