രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യമെന്ന് പഠനം

Published : Jan 04, 2023, 01:48 PM ISTUpdated : Jan 04, 2023, 02:00 PM IST
രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും തലച്ചോറില്‍ കൊവിഡ് വൈറസിന്‍റെ സാന്നിധ്യമെന്ന് പഠനം

Synopsis

വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ സാംപിളുകളിലാണ് പരിശോധന നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ചായിരുന്നു മരണപ്പെട്ടത്. ശരീരത്തിലെ 84 ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാംപിളുകളിലെല്ലാം തന്നെ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനം

ന്യൂയോര്‍ക്ക്: രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം. ശരീരത്തില്‍ മുഴുവനെ വൈറസ് ബാധിക്കുമെന്നതിന്‍റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് പഠനം. കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം സാംപിളുകളില്‍ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്  പഠനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ സാംപിളുകളിലാണ് പരിശോധന നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ചായിരുന്നു മരണപ്പെട്ടത്. രക്ത പ്ലാസ്മ പരിശോധന വിധേയമാക്കിയപ്പോള്‍ 38 രോഗികളുടേത് കൊവിഡ് പോസിറ്റീവായാണ് കണ്ടത്. മൂന്ന് പേരില്‍ മാത്രമാണ് കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയത് മറ്റ് മൂന്ന് പേര്‍ക്ക് പ്ലാസ്മ പരിശോധനയ്ക്കായി ലഭ്യമായിരുന്നില്ല. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംപിളുകളില്‍ 30 ശതമാനം സ്ത്രീകളുടേതായിരുന്നു. മധ്യവയസ്കര്‍ മുതല്‍ 62 വയസ് വരെ പ്രായമുള്ളവരുടേതായിരുന്നു പരിശോധിച്ച സാംപിളുകള്‍.

വൈറസ് ബാധയുടെ ലക്ഷണം കാണിച്ച് 18 വരെ ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജേണല്‍ നാച്ചുറലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ശ്വാസകോശകലകളേയും ശ്വാസകോശ നാളികളേയുമാണ് വൈറസ് പ്രാഥമികമായി ബാധിക്കുക്. ശരീരത്തിലെ 84 ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാംപിളുകളിലെല്ലാം തന്നെ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനം വിശദമാക്കുന്നു. രോഗലക്ഷണം കാണിച്ച ശേഷം 230 ദിവസങ്ങള്‍ കഴിഞ്ഞ് ശേഖരിച്ച സാംപിളുകളിലും വൈറസിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.

ഹൈപ്പോ തലാമസ്, സെറിബെല്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഒരു രോഗിയുടെ നട്ടെല്ലിലും രണ്ട് രോഗികളുടെ ബേസല്‍ ഗാംഗ്ലിയയിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നു. തലച്ചോറില്‍ വൈറസ് സാരമായ കേടും സൃഷ്ടിച്ചതായാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ശ്വസന നാളിക്ക് പുറത്ത്, തലച്ചോറ്, ഹൃദയം, കണ്ണ്, അഡ്രിനല്‍ ഗ്ലാന്‍ഡ്, ദഹനനാളം എന്നിവയില്‍ നിന്നുവരെ വൈറസ് സാന്നിധ്യം ഗവേഷകര്‍ക്ക് കണ്ടെത്താനായി. പരിശോധിച്ച സാംപിളുകളില്‍ 45 ശതമാനത്തിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്