
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. നടുവേദന, മുട്ടുവേദന, കഴുത്തുവേദന എല്ലാം പോലുള്ള ശരീരവേദനകളാണ് മിക്കവരും എപ്പോഴും നേരിടുന്ന ആരോഗ്യപ്രശ്നം. ശരീരവേദനയെന്നാല്‍ അത് പല തരത്തില്‍ പല കാരണങ്ങള്‍ മൂലമുണ്ടാകും.
എന്നാല്‍ നിലവില്‍ പതിവ് ജോലികളെ ബാധിക്കുന്ന തരത്തില്‍ നിങ്ങളില്‍ കാണുന്ന ശരീരവേദനയ്ക്ക് മറ്റൊരു കാരണം കൂടിയുണ്ടാകാം, വേറൊന്നുമല്ല കൊവിഡ് 19 ആണ് ഈ കാരണം. കൊവിഡ് 19 നമ്മെ പല രീതിയിലാണ് ബാധിക്കുന്നത്. അതിന്‍റെ ഭാഗമായി വിവിധ തരത്തിലുള്ള അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ലക്ഷണങ്ങളുമെല്ലാം കാണാം. ഇക്കൂട്ടത്തിലൊന്നാണ് ശരീരവേദന.
പേശികളിലും സന്ധികളിലും വരുന്ന വേദനയാണ് കൊവിഡ് ശരീരവേദനയുടെ ലക്ഷണം. പ്രധാനമായും കാലുകളെയാണ് കൂടുതലായി ബാധിക്കുക. നടക്കാനും, നടക്കുമ്പോള്‍ ബലം കൊടുക്കാനും സാധിക്കാതെ വരുന്നത് കൊവിഡ് വേദനയുടെ പ്രത്യേകതയാണ്.
എന്നാല്‍ വേദന എത്രമാത്രം തീവ്രമാകുമെന്നത് വ്യക്തികളെ അടിസ്ഥാനപ്പെടുത്തി മാറിവരാം. ചിലരില്‍ നേരിയ രീതിയിലുണ്ടാകുന്ന വേദന മറ്റ് ചിലരില്‍ അസഹ്യമായ വിധം വന്നും പോയും കൊണ്ടിരിക്കാം. എന്തായാലും വലിയൊരു വിഭാഗം പേരിലും പതിവ് ജോലികളെ ഇത് ബാധിക്കാം.
കൊവിഡ് 19 ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത് മൂലം ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പങ്കുവച്ച, യുകെയിലെ സൂ കൊവിഡ് സ്റ്റഡി ആപ്പ് പറയുന്നത് പ്രകാരം മൂന്നിലൊരു കൊവിഡ് രോഗിക്ക് ഇതുമായി ബന്ധപ്പെട്ട ശരീരവേദനയുണ്ടാകാം. രോഗത്തിന്‍റെ ആദ്യദിനങ്ങളിലാണ് ഇത് കാണപ്പെടുകയത്രേ. 2-5 ദിവസത്തിനുള്ളില്‍ ഇത് മാറാം. പ്രായമായവരിലാണെങ്കില്‍ ഒരാഴ്ചയിലധികവും എടുക്കാം. മുപ്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് അധികവും കൊവിഡ് ശരീരവേദന കാണുന്നതെന്നും ആപ്പ് പറയുന്നു.
മറ്റ് ചിലരിലാകട്ടെ കൊവിഡിന് ശേഷം ദീര്‍ഘനാളത്തേക്ക് നീണ്ടുനില്‍ക്കുന്ന ലോംഗ് കൊവിഡ് എന്ന അവസ്ഥയിലും ശരീരവേദന കാണാം. ഇത്തരക്കാരാണ് ഏറിയ പങ്കും ഇതുകൊണ്ട് ബുദ്ധിമുട്ടുന്നത്.
Also Read:- കൊവിഡിന് ശേഷം വയറ്റിൽ ഈ പ്രശ്നം നേരിടുന്നുണ്ടോ?