Omicron Variant : ഒമിക്രോൺ; നിലവിലെ വാക്സിനുകൾ ഫലപ്രദമോ?

By Web TeamFirst Published Dec 7, 2021, 5:34 PM IST
Highlights

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് പു​​​റ​​​മേ നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​മി​​​ക്രോ​​​ൺ വ്യാ​​​പ​​​നം ന​​​ട​​​ക്കു​​​ന്നുണ്ട്. ഒമിക്രോൺ വേരിയന്റിനെതിരെ കൊവാക്സിൻ, കൊവിഷീൽഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.
 

കൊവിഡിന്റെ (Covid 19) പുതിയ വകഭേദമായ ഒമിക്രോ‌ണിന്റെ (Omicron) ആശങ്കയിലാണ് ലോകം. ഒമിക്രോണിനെ പ്രതിരോധിക്കാൻ വാക്സിൻ ഫലപ്രദമാണോ എന്നതിനെ കുറിച്ച് ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിൽ മ്യൂട്ടേഷൻ സംഭവിക്കാനുള്ള ശേഷി ഒമിക്രോണിനുണ്ട്. 

ഒമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീനിൽ കൂടുതൽ മ്യൂട്ടേഷനുകൾ ഉള്ളതിനാൽ നിലവിലുള്ള വാക്സിനുകൾ ഇതിന് എതിരെ എത്രത്തോളം ഫലപ്രദമാകുമെന്നത് ആശങ്ക ഉയർത്തുന്നു. ഒ​​​മി​​​ക്രോ​​​ൺ വ​​​ക​​​ഭേ​​​ദ​​​ത്തി​​​ന് ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്ന​​​തി​​​നു തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കേന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം വ്യക്തമാക്കുന്നത്. 

ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്ക് പു​​​റ​​​മേ നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​മി​​​ക്രോ​​​ൺ വ്യാ​​​പ​​​നം ന​​​ട​​​ക്കു​​​ന്നുണ്ട്. ഒമിക്രോൺ വേരിയന്റിനെതിരെ കൊവാക്സിൻ, കൊവിഷീൽഡ് വാക്സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം, Covaxin, Covishield പോലുള്ള വാക്സിനുകൾ നൽകുന്ന ആന്റിബോഡികൾ നൽകുന്ന ഫലപ്രാപ്തി ഈ വേരിയന്റിനെതിരെ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ എന്നതിനെ കുറിച്ചും രണ്ടാമത്തേത് സ്വാഭാവിക കൊവിഡ് അണുബാധ മൂലമുണ്ടാകുന്ന ആന്റിബോഡികൾ ഒമിക്രോൺ പ്രതിരോധിക്കുന്നുണ്ടോ എന്നതിനെ കുറിച്ചും പരിശോധിച്ച് വരികയാണെന്ന് ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ​ഗവേഷകർ പരിശോധന നടത്തി വരുന്നതായി ​ഗവേഷകർ പറഞ്ഞു. 

കൊവാക്സിൻ, കൊവിഷീൽഡ്-ഇൻഡ്യൂസ്ഡ് ആന്റിബോഡികൾ, പ്രകൃതിദത്ത അണുബാധ-ഇൻഡ്യൂസ്ഡ് ആന്റിബോഡികൾ എന്നിവയുടെ ഫലപ്രാപ്തി വിലയിരുത്താൻ ഞങ്ങൾക്ക് ഒരു ന്യൂട്രലൈസേഷൻ പഠനം നടത്തേണ്ടതുണ്ടെന്ന് ഐസിഎംആർ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കാൻ സ്ട്രെയിൻ വേർതിരിച്ച് മതിയായ വളർച്ചയ്ക്ക് ശേഷം ശാസ്ത്രജ്ഞർ ന്യൂട്രലൈസേഷൻ പഠനം നടത്തും. മനുഷ്യകോശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന സ്പൈക്ക് പ്രോട്ടീനിലെ ഒന്നിലധികം മ്യൂട്ടേഷനുകൾ കാരണം പുതിയ ഒമൈക്രോൺ വേരിയന്റ് ലോകമെമ്പാടും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ​ഗവേഷകർ പറയുന്നു. 

SARS-CoV-2-ന്റെ ഏത് വേരിയന്റുകളിൽ ഏറ്റവും കൂടുതൽ മ്യൂട്ടേഷനുകൾ ഒമിക്രോണിനാണുള്ളത്. കുറഞ്ഞത് 32 മ്യൂട്ടേഷനുകളെങ്കിലും സ്പൈക്ക് പ്രോട്ടീനിൽ ഉള്ളതിനാൽ ഇത് ശാസ്ത്രജ്ഞർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
സ്പൈക്ക് പ്രോട്ടീൻ വൈറസിന്റെ ഭാഗമാണ്. ഇത് നമ്മുടെ കോശങ്ങളിലേക്ക് കയറാൻ സഹായിക്കുന്നതായി യേൽ യൂണിവേഴ്സിറ്റി ഗവേഷകർ പറയുന്നു.

 

 

ഡെൽറ്റ ഉൾപ്പെടെയുള്ള മറ്റ് വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ കൂടുതൽ പേരിലേക്ക് പകരുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമല്ലെന്നും ലോകാരോ​ഗ്യ സംഘടന പറയുന്നു.

ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഡെൽറ്റയെ അപേക്ഷിച്ച് ഇത് അപകടകരമല്ലെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി പറഞ്ഞു.  40 വയസിനുമുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് (booster dose) വാക്സീൻ നൽകണമെന്ന് ജനിതകശാസ്ത്രജ്ഞരുടെ നിർദേശം.

അപകടസാധ്യത അധികമുള്ളവരിലാണ് ബൂസ്റ്റർ ഡോസ് നിർദേശിക്കുന്നത്. ഇതുവരെ വാക്സീൻ കിട്ടാത്തവർക്ക് വാക്സീൻ നൽകാനും കൊവിഡ് ഭീഷണിയാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെടുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുമാണ് ഇൻസാകോഗിൻറെ നിർദേശം.

ഒമിക്രോൺ വകഭേദം; പേടിക്കേണ്ടതില്ല, ഡോ. ആന്റണി ഫൗസി പറയുന്നു


 

click me!