മുഖക്കുരു മാറാൻ ഇതാ വെള്ളരിക്ക ഫേസ് പാക്കുകൾ

By Web TeamFirst Published Oct 16, 2019, 3:40 PM IST
Highlights

ചർമ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. വെള്ളരിക്കയിൽ വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. 

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് വെള്ളരിക്ക. വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. ചർമ്മം എപ്പോഴും  ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. വെള്ളരിക്കയിൽ വൈറ്റമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന വെള്ളരിക്ക ഫേസ് പാക്കുകൾ താഴേ ചേർക്കുന്നു...

കുക്കുമ്പർ മിൽക്ക് ഫേസ് പാക്ക്....

മുഖത്തെ ചുളിവുകൾ മാറാനും കഴുത്തിന് ചുറ്റുമുള്ള കറുത്ത നിറം മാറാനും വളരെ മികച്ചതാണ് കുക്കുമ്പർ മിൽക്ക് ഫേസ് പാക്ക്. മൂന്ന് ടീസ്പൂൺ പാലും ഒരു നുള്ള് മഞ്ഞളും അൽപം വെള്ളരിക്ക നീരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകി കളായാവുന്നതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ ദിവസം ഇത് പുരട്ടുന്നത് മുഖത്തിന് വളരെ നല്ലതാണ്

കറ്റാർവാഴ കുക്കുമ്പർ ഫേസ് പാക്ക്...

 ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ് പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ് പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക. 

ക്യാരറ്റ് കുക്കുമ്പർ ഫേസ് പാക്ക്....

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ് പാക്ക് പുരട്ടാൻ ശ്രമിക്കുക. 
 

click me!