വിറ്റാമിൻ ബി 12 പ്രധാനപ്പെട്ടതോ; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Published : Oct 16, 2019, 01:30 PM ISTUpdated : Oct 16, 2019, 02:04 PM IST
വിറ്റാമിൻ ബി 12 പ്രധാനപ്പെട്ടതോ; ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

Synopsis

ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക ഇവയിലെല്ലാം വൈറ്റമിൻ ബി 12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വൈറ്റമിൻ ബി 12 ആവശ്യമാണ്. 

വിറ്റാമിന്‍ കുറവുകളെ പലപ്പോഴും പുച്ഛിച്ച് തള്ളുന്നവരാണ് അധികവും. വിറ്റാമിന്‍ ബി12നെ അത്ര ലാഘവത്തോടെ കാണുന്നത് ഓര്‍മ്മയില്ലായ്മയുടെ ലോകത്തേക്ക് ഒടുക്കം തള്ളിയിടും. നാഡികളും ഞരമ്പുകളും നശിക്കാനും ഈ ന്യൂനത കാരണമാകും.വര്‍ഷങ്ങളോളം ബി12 അപര്യാപ്തത തിരിച്ചറിയപ്പെടാതിരിക്കാം.

ക്ഷീണവും ദുര്‍ബലതയും മലബന്ധവും വിശപ്പില്ലായ്മയുമെല്ലാമാണ് തുടക്ക ലക്ഷണങ്ങള്‍. ചിലര്‍ക്ക് നാഡീസംബന്ധ പ്രശ്‌നങ്ങളും തുടക്കത്തില്‍ അനുഭവപ്പെടും. പാലിലും ‌മുട്ടയിലും മാംസത്തിലും മത്സ്യത്തിലും ബി 12 ഉണ്ട്. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക ഇവയിലെല്ലാം വൈറ്റമിൻ ബി 12 പ്രധാന പങ്കുവഹിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വൈറ്റമിൻ ബി 12 ആവശ്യമാണ്. 

ഡി എൻ എയുടെ രൂപപ്പെടലിനും ബി 12 ആവശ്യമാണ്. വൈറ്റമിൻ ബി 12 ന്റെ അപര്യാപ്തത വിളർച്ച അഥവാ അനീമിയയിലേക്കു നയിക്കും. ക്ഷീണം, തളര്‍ച്ച, നാക്കിന്റെ വശങ്ങളിലെ തൊലി പോയി ചുവക്കുക, ചുണ്ടിന്റെ കോണുകൾ പൊട്ടുക എന്നിവ അപര്യാപ്തത വഴി പ്രകടമാകാം. 

വായ്ക്കുള്ളിലും നാവിലും കറുത്ത പാടുകൾ ഉണ്ടാകുന്നതും ഈ അനീമിയയെത്തുടര്‍ന്നാണ്. പ്രായാധിക്യമായവരിൽ വൈറ്റമിൻ ബി 12 അപര്യാപ്തത നാഡീവൈകല്യങ്ങളിലേക്കു നയിക്കും. കൈകാല്‍ മരവിപ്പ്, വിറയൽ, ശരീരത്തിന്റെ ബാലൻസ് നഷ്ടമാവുക, ഓർമക്കുറവ്, ആശയക്കുഴപ്പം എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നു.

  മത്സ്യങ്ങളിൽ ചൂര, മത്തി എന്നിവയിൽ വൈറ്റമിൻ ബി 12 ധാരാളം ഉണ്ട്. ഞണ്ടിനൊപ്പം ചെറുതും വലുതുമായ കൊഞ്ചുകളും ബി 12 സമ്പന്നമാണ്. ആട്ടിറച്ചിയിലും വൈറ്റമിൻ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. കൊഴുപ്പില്ലാത്ത യോഗർട്ട്, കൊഴുപ്പു കുറഞ്ഞ പാല്‍, കൊഴുപ്പു പൂര്‍ണമായുള്ള യോഗർട്ട് എന്നിവയിലും ബി 12 വൈറ്റമിൻ ധാരാളമുണ്ട്. 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ