മുഖത്തെ കറുപ്പ് മാറാൻ‌ അൽപം വെള്ളരിക്ക മതിയാകും

Published : Apr 02, 2023, 01:38 PM ISTUpdated : Apr 02, 2023, 02:17 PM IST
മുഖത്തെ കറുപ്പ് മാറാൻ‌ അൽപം വെള്ളരിക്ക മതിയാകും

Synopsis

വെള്ളരിക്കയിൽ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തെ സുഖപ്പെടുത്തുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ഇത് ഒരു ആൻറി-ഇൻഫ്ലമേറ്ററി ഏജന്റായി പ്രവർത്തിക്കുകയും ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, എണ്ണമയമുള്ള ചർമ്മത്തെ സഹായിക്കുന്നു.   

ചർമ്മ സംരക്ഷണത്തിന് മികച്ചതാണ് വെള്ളരിക്ക. ധാരാളം അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ  വെള്ളരിക്ക നിറഞ്ഞിരിക്കുന്നു. ഇതിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു. ച‍ർമ്മ സംരക്ഷണത്തിന് ഭൂരിഭാഗം ആളുകളും പച്ചക്കറികളിൽ വെള്ളരിക്ക ഉപയോഗിക്കാറുണ്ട്. 

വെള്ളരിക്കയുടെ തണുപ്പും ഉന്മേഷദായകവുമായ സ്വഭാവം ജലാംശം, ചുവപ്പ്, ചർമ്മത്തിന്റെ വാർദ്ധക്യം, വീക്കം തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. വെള്ളരിക്കയിൽ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തെ സുഖപ്പെടുത്തുകയും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ഇത് ഒരു ആൻറി-ഇൻഫ്ലമേറ്ററി ഏജന്റായി പ്രവർത്തിക്കുകയും ചർമ്മത്തിന്റെ വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, എണ്ണമയമുള്ള ചർമ്മത്തെ സഹായിക്കുന്നു. 

വെള്ളരിക്കയ്ക്ക് ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ കഴിയും. ഇത് ചർമ്മത്തിലെ സുഷിരങ്ങളെ ശക്തമാക്കുകയും സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കുകയും ചെയ്യുന്നതിന് പ്രവർത്തിക്കുന്നു. ചർമ്മത്തിലെ അഴുക്കുകളെ നീക്കി തിളക്കം നൽകാൻ വെള്ളരിക്കാ നീര് പുരട്ടാവുന്നതാണ്. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. 

വരൾച്ചക്ക് മാറ്റാൻ വെള്ളരിക്കാ നീരും അൽപം തൈരും ചേർത്ത് പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകികളയുക. ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും വെള്ളരിക്ക ജ്യൂസും ഒരുമിച്ച് മുഖത്ത് പുരട്ടുന്നത് വരണ്ട ച‍ർമ്മം അകറ്റാൻ നല്ലതാണ്. മുഖത്തെ കരുവാളിപ്പു മാറ്റാൻ പാലും വെള്ളരിക്കാനീരും ചേർത്തു പുരട്ടുക. എണ്ണമയമുള്ള ചർമത്തിന് വെള്ളരിക്ക നീരും ചന്ദനം പൊടിച്ചതും പയറുപൊടിയും രണ്ടു നാരങ്ങാനീരും ചേ‍ർത്ത് പുരട്ടുക.

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

 

PREV
Read more Articles on
click me!

Recommended Stories

Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ
ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും