മുടികൊഴിച്ചിൽ കുറയ്ക്കാൻ തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

By Web TeamFirst Published Feb 9, 2021, 5:48 PM IST
Highlights

താരന്‍, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ തെെര് സഹായിക്കുന്നു. വീട്ടില്‍ വളരെ എളുപ്പം പരീക്ഷിക്കാവുന്ന തെെര് കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ...

മുഖസൗന്ദര്യത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് തെെര്. താരന്‍, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ തെെര് സഹായിക്കുന്നു. വീട്ടില്‍ വളരെ എളുപ്പം പരീക്ഷിക്കാവുന്ന തെെര് കൊണ്ടുള്ള രണ്ട് തരം ഹെയർ പാക്കുകൾ...

ഒന്ന്...

തെെര്                1 കപ്പ്
നാരങ്ങ നീര്     2 ടീസ്പൂൺ

തെെരും നാരങ്ങ നീരും രണ്ടും കൂടി നല്ല പോലെ യോജിപ്പിച്ച് മിശ്രിതമാക്കിവയ്ക്കുക. ശേഷം തലയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

 

 

രണ്ട്...

മുട്ട           1 എണ്ണ
തെെര്      2 ടീസ്പൂൺ

മുട്ടയും തെെരും രണ്ടും കൂടി നല്ല പോലെ യോജിപ്പിച്ച് മിശ്രിതമാക്കുക. ശേഷം തലയിൽ പുരട്ടുക. 15 മിനിറ്റ് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

click me!