
കുട്ടിക്കാലം മുതലേയുള്ള തന്റെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി കാജല്‍ അഗര്‍വാള്‍. ഇൻസ്റ്റഗ്രാമിലൂടെയാണ് കാജൽ ഇക്കാര്യം പറയുന്നത്.
''അഞ്ചാം വയസ്സിലാണ് എനിക്ക് ബ്രോങ്കിയൽ ആസ്‍ത്മ കണ്ടെത്തിയത്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം എന്‍റെ മനസ്സില്‍ വരുന്നത് ഭക്ഷണത്തിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളാണ്. കുട്ടിയായിരുന്ന എനിക്ക് ചോക്ലേറ്റ് പോലും കഴിക്കാന്‍ പാടില്ലായിരുന്നു. തണുപ്പുകാലത്തും വേനൽക്കാലത്തുമെല്ലാം പൊടിയും പുകയും ഒക്കെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കി.
ഇതോടെ രോഗ ലക്ഷണങ്ങളെല്ലാം വലിയ തോതിൽ കൂടി. ഇവയെ കൈകാര്യം ചെയ്യാൻ ഇൻഹേലറുകൾ ഉപയോഗിക്കുകയാണ് ഞാൻ ചെയ്തത്. ഉടൻ തന്നെ വലിയൊരു മാറ്റം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.
നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഇൻഹേലറുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ ഭൂരിഭാഗം പേരും അതിന് തയ്യാറാവുന്നില്ല എന്നതാണ് സത്യം. ഇൻഹേലർ ഉപയോഗിക്കുന്നു എന്നത് മോശം കാര്യമായി കാണേണ്ടതില്ല.
ഇതിനായി ഞാൻ #SayYesTolnhalers എന്ന ക്യാംപെയിന്റെ ഭാഗമാകുന്നു. എന്റെ കൂട്ടുകാർ, ഫോളോവേഴ്സ്, കുടുംബം എല്ലാവരോടും എനിക്കൊപ്പം ചേരാൻ ഞാൻ അഭ്യർഥിക്കുകയാണ്'' - കാജൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read: ആസ്ത്മ നിയന്ത്രിക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇവയൊക്കെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam