മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Published : Feb 04, 2024, 09:46 PM ISTUpdated : Feb 05, 2024, 10:36 AM IST
മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

Synopsis

ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുടിവളരാൻ മികച്ചതാണ് കറിവേപ്പില. കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്ക ഉപയോഗിക്കുന്നത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് ​ഗുണം ചെയ്യും.    

കറിവേപ്പിലയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ചട്നികൾ, സൂപ്പുകൾ, തുടങ്ങിയ എന്ത് തരം വിഭവം ആയാലും അവയ്ക്ക് രുചിയും സുഗന്ധവും ഗുണവും കൂട്ടുന്നതിന് കറിവേപ്പില അല്ലാതെ മറ്റൊരു ചെരുവയില്ല എന്ന് പറയാം. ഭക്ഷണത്തിൽ രുചി കൂട്ടിച്ചേർക്കുക മാത്രമല്ല എണ്ണമറ്റ മറ്റനേകം സൗന്ദര്യ ഗുണങ്ങൾ കറിവേപ്പിലയ്ക്കുണ്ട്. 

ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുടിവളരാൻ മികച്ചതാണ് കറിവേപ്പില. കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്ക ഉപയോഗിക്കുന്നത് മുടികൊഴിച്ചിലും താരനും അകറ്റുന്നതിന് ​ഗുണം ചെയ്യും.  

ഒന്ന്...

3-4 ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾ സ്പൂൺ കറിവേപ്പില പേസ്റ്റ് ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ പുരട്ടുക. 20 മിനുട്ട് നേരം മുടിയിൽ ഇട്ടേക്കുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകുക. തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടി മൃദുവും തിളക്കവുമുള്ളതാക്കാനും ഈ പാക്ക് സഹായിക്കും.

രണ്ട്...

വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി ആരോഗ്യമുള്ളതാക്കാൻ സഹായിക്കും. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങളും അയണും മുടി കൊഴിച്ചിൽ തടഞ്ഞുകൊണ്ട് മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അൽപം വെളിച്ചെണ്ണയും കറിവേപ്പില പേസ്റ്റും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

മൂന്ന്...

കുറച്ച് നെല്ലിക്ക ചെറിയ കഷ്ണങ്ങളായി മുറിച്ച് ബ്ലെൻഡറിൽ ഇടുക. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർക്കുക. ഈ ചേരുവകൾ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുത്ത് മിശ്രിതമാക്കുക. ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം കഴുകി കളയുക.

ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ

 

 

PREV
Read more Articles on
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍