Asianet News MalayalamAsianet News Malayalam

World Cancer Day 2024 : ക്യാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന 6 ലക്ഷണങ്ങൾ

അനിയന്ത്രിതമായി വിഭജിക്കുന്ന കോശങ്ങളുടെ അസാധാരണ വളർച്ചയെ ഇത് സൂചിപ്പിക്കുന്നു. ഒരു ശരീരഭാഗം / അവയവം / ടിഷ്യു എന്നിവയിൽ നിന്ന് മറ്റൊന്നിലേക്ക് പടരാനുള്ള കഴിവ് ക്യാൻസറിനുണ്ട്. 'പരിചരണ വിടവ് അടയ്ക്കുക: ക്യാൻസർ പരിചരണത്തിന് എല്ലാവരും അർഹരാണ്.' എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന പ്രമേയം.

world cancer day 2024 general signs and symptoms of cancer
Author
First Published Feb 3, 2024, 8:57 AM IST

എല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനം ആചരിക്കുന്നു. ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. ശരീരത്തിലെ ഏതെങ്കിലും അവയവത്തെയോ ടിഷ്യുവിനെയോ ബാധിക്കുന്ന രോഗങ്ങളുടെ ഒരു വലിയ കൂട്ടമാണ് കാൻസർ. 

അനിയന്ത്രിതമായി വിഭജിക്കുന്ന കോശങ്ങളുടെ അസാധാരണ വളർച്ചയെ ഇത് സൂചിപ്പിക്കുന്നു. ഒരു ശരീരഭാഗം / അവയവം / ടിഷ്യു എന്നിവയിൽ നിന്ന് മറ്റൊന്നിലേക്ക് പടരാനുള്ള കഴിവ് ക്യാൻസറിനുണ്ട്. 'പരിചരണ വിടവ് അടയ്ക്കുക: ക്യാൻസർ പരിചരണത്തിന് എല്ലാവരും അർഹരാണ്.' എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന പ്രമേയം.

ആഗോളതലത്തിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, രോഗനിർണയത്തിൻ്റെയും ചികിത്സയുടെയും സഹായത്തോടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനാകും. സ്ക്രീനിംഗും നേരത്തെയുള്ള കണ്ടെത്തലും അതിജീവന നിരക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ്.

ശ്വാസകോശം, പ്രോസ്റ്റേറ്റ്, വൻകുടൽ, ആമാശയം, കരൾ കാൻസർ എന്നിവ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളാണ്. അതേസമയം സ്തനങ്ങൾ, വൻകുടൽ, ശ്വാസകോശം, സെർവിക്കൽ, തൈറോയ്ഡ് കാൻസർ എന്നിവ സ്ത്രീകളിൽ കണ്ട് വരുന്ന അർബുദങ്ങളാണ്. ഉയർന്ന ബോഡി മാസ് ഇൻഡക്സ്, മദ്യപാനം, പാരമ്പര്യം, ചില ആരോഗ്യ അവസ്ഥകൾ, പരിസ്ഥിതി എന്നിവയെല്ലാം ക്യാൻസറിനുള്ള അപകട ഘടകങ്ങളാണ്. 

ക്യാൻസർ ; ശരീരം കാണിക്കുന്ന പൊതുവായ ലക്ഷണങ്ങൾ...

ഒന്ന്...

ശരീരത്തിന്റെ ഏതെങ്കിലും ഭാ​ഗത്ത് മുഴകൾ കണ്ടാൽ അവ​ഗണിക്കരുത്. വേദനയുള്ളതും വേദനയില്ലാത്തതുമായ മുഴകൾ ക്യാൻസറിന് കാരണമാകാം. ചില മുഴകൾ പെട്ടെന്ന് വളരുന്നവയായിരിക്കാം. ഏതുതരത്തിലുള്ള മുഴയാണെങ്കിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്. കഴുത്ത്, കക്ഷം, നെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങളിലാണ് കൂടുതലായി മുഴ കണ്ട് വരുന്നത്.

രണ്ട്...

കാലക്രമേണ ചെറിയ ഭാരം മാറ്റങ്ങൾ തികച്ചും സാധാരണമാണ്. എന്നാൽ നിങ്ങൾ ശ്രമിക്കാതെ തന്നെ ശ്രദ്ധേയമായ അളവിൽ ഭാരം കുറഞ്ഞിട്ടുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

മൂന്ന്...

ചർമ്മത്തിലെ മറുക് വലുതാവുകയോ രക്തം വരുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തണം. വായിൽ ഉണങ്ങാത്ത മുറിവുകളുണ്ടെങ്കിൽ പരിശോധന നടത്തി അർബുദം അല്ലെന്ന് ഉറപ്പ് വരുത്തുക.

നാല്...

നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. പ്രത്യേകിച്ചും നിങ്ങൾ സമ്മർദ്ദപൂരിതമായ ഒരു സംഭവത്തിലൂടെ കടന്നുപോകുകയോ ഉറങ്ങാൻ ബുദ്ധിമുട്ടുകയോ ചെയ്യുകയാണെങ്കിൽ. എന്നാൽ നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

അഞ്ച്...

രാത്രിയിൽ അമിതമായി വിയർക്കുക ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. രാത്രിയിൽ അമിതമായി വിയർക്കുന്നത് ലിംഫോമ പോലുള്ള ചില ക്യാൻസറുകളുടെ പ്രാരംഭ ലക്ഷണമാണ്. രാത്രിയിൽ വിയർക്കുന്നത് കണ്ടുപിടിക്കപ്പെടാത്ത ക്യാൻസറിന്റെ പ്രാരംഭ ലക്ഷണം കൂടിയാണ്. 

ആറ്...

പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത്‌ ചര്‍മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം. 

ഷു​ഗർ അളവ് കൂടി നിൽക്കുകയാണോ? ശരീരം പ്രകടിപ്പിക്കുന്ന 7 ലക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios