Health Tips : കറിവേപ്പിലയെ കളയരുത്, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Published : Jul 11, 2024, 09:27 AM IST
Health Tips : കറിവേപ്പിലയെ കളയരുത്, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Synopsis

കറിവേപ്പിലയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും അതിൻ്റെ ഘടന മെച്ചപ്പെടുത്താനും ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.  

കറിയ്ക്ക് രുചിയും മണവും കൂട്ടാൻ മാത്രമല്ല ധാരാളം ആരോ​ഗ്യ​ഗുണങ്ങളും കറിവേപ്പില നൽകുന്നു. കറിവേപ്പിലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കണ്ണിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കറിവേപ്പില പതിവായി കഴിക്കുന്നത് തിമിരം പോലുള്ള രോ​ഗങ്ങളെ തടയാനും കാഴ്ച മെച്ചപ്പെടുത്താനും സഹായിക്കും.

കറിവേപ്പിലയുടെ ഉപയോഗം തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുകയും ആരോഗ്യമുള്ള മുടി ഉണ്ടാവാൻ സഹായിക്കുകയും ചെയ്യുന്നു. അകാല നരയെ പ്രതിരോധിക്കാനും ഏറ്റവും ഫലപ്രദമായ വഴിയാണ് കറിവേപ്പില. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തലയിൽ തേച്ചാൽ അത് അകാലനര തടയും.

കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഫാറ്റി ലിവർ രോ​ഗം തടയാനും കറിവേപ്പില സഹായകമാണ്. കറിവേപ്പിലയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും അതിൻ്റെ ഘടന മെച്ചപ്പെടുത്താനും ചർമ്മ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും. റൂട്ടിൻ, ടാന്നിൻസ് തുടങ്ങിയ സംയുക്തങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കറിവേപ്പില കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

കറിവേപ്പിലയുടെ ആൻ്റി-ഹൈപ്പർ ഗ്ലൈസെമിക് ഗുണങ്ങൾ കാരണം രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അവയ്ക്ക് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയും. കറിവേപ്പില രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടുന്നത് വിവിധ സീസണൽ രോ​ഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കും.

ചർമ്മം സുന്ദരമാകാൻ ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം