ചർമ്മം സുന്ദരമാകാൻ ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ

മൂന്ന് സ്പൂൺ ഓറഞ്ച് നീര്, 1 ടീസ്പൂണ്‍ റോസ് വാട്ടർ, 1 ടീസ്പൂണ്‍ ഓട്സ് പൊടിച്ചത് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

orange face pack for glow and healthy skin

വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്ന പഴമാണ് ഓറഞ്ച്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ചർമ്മത്തെ ആരോഗ്യകരമാക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് ഹൈപ്പർപിഗ്മെൻ്റേഷൻ, ചുളിവുകൾ തുടങ്ങിയ വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിച്ച് ചർമ്മം ലോലമാകാനും സഹായിക്കുന്നു. ചർമ്മം സുന്ദരമാകാൻ പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ..

ഒന്ന്

മൂന്ന് സ്പൂൺ ഓറഞ്ച് നീര്, 1 ടീസ്പൂൺ റോസ് വാട്ടർ, 1 ടീസ്പൂൺ ഓട്സ് പൊടിച്ചത് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട് 

രണ്ട് സ്പൂൺ ഓറഞ്ച് നീരും അൽപം അരിപൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ ചുളിവുകൾ മാറാൻ മികച്ച പാക്കാണിത്. 

മൂന്ന്

മൂന്ന് സ്പൂൺ  ഓറഞ്ച് ജ്യൂസും അൽപം കടലമാവ് പൊടിച്ചതും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 15 മിനുട്ട് നേരം സെറ്റാകാൻ വയ്ക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ ചുളിവുകൾ അകറ്റുന്നതിന് സഹായിക്കുന്നു. 

അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios