മുടി മുറിക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരമല്ല; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

By Web TeamFirst Published Jul 10, 2021, 8:31 PM IST
Highlights

കുളിച്ചതിന് ശേഷം ഉടനെ മുടി ചീകാതിരിക്കുക. ഇത് മുടി കേടുവരാനിടയാക്കും. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. അതിനാല്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക.
 

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാകാം മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.
പോഷകാഹാരക്കുറവ്, സമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോ​ഗം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റ് ഡോ. രശ്മി ഷെട്ടിറ പറയുന്നു. മുടി മുറിക്കുന്നത് മുടി കൊഴിച്ചിലിന് പരിഹാരമല്ല. മുടികൊഴിച്ചിൽ കുറയാൻ മുടി മുറിക്കുന്നതിനു പകരം മറ്റ് ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഡോ. രശ്മി പറയുന്നത്. 

ഒന്ന്...

മുടിയുടെ ശുചിത്വം പാലിക്കുക. എണ്ണമയമുള്ള മുടിയാണെങ്കിൽ ആഴ്ചയിൽ മൂന്ന് തവണ മുടി ഷാംപൂ ഉപയോ​ഗിച്ച് കഴുകുക.

 

 

രണ്ട്...

മുടിയില്‍ ഹെയര്‍ബാന്‍ഡ് എത്രത്തോളം മുറുക്കിക്കെട്ടുന്നുവോ അത്രത്തോളം ദോഷകരമാകും. മുടി എപ്പോഴും കെട്ടി വയ്ക്കാതെ ഇടയ്ക്ക് അഴിച്ചിടുക. അല്ലെങ്കില്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യുക. 

മൂന്ന്...

കുളിച്ചതിന് ശേഷം മുടി ഉടനെ ചീകുന്ന ശീലം ചിലർക്കുണ്ട്. എന്നാൽ ഇത് നല്ലതല്ലെന്ന് ഓർക്കുക. കുളിച്ചതിന് ശേഷം ഉടനെ മുടി ചീകാതിരിക്കുക. ഇത് മുടി കേടുവരാനിടയാക്കും. നനഞ്ഞ മുടി ദുര്‍ബലവും വേഗത്തില്‍ പൊട്ടിപ്പോകുന്നതുമാണ്. അതിനാല്‍ മുടി ഉണങ്ങിയതിന് ശേഷം മാത്രം ചീകുക.

 

 

നാല്...

മുടിയുടെ ചുരുളല്‍ ഒഴിവാക്കാന്‍ ഒരു നല്ല കണ്ടീഷണര്‍ ഉപയോഗിച്ച് മുടിയ്ക്ക് നനവ് നൽകുക. മുടി കണ്ടീഷന്‍ ചെയ്ത ശേഷം നന്നായി മുടി ഉണക്കുക.

അഞ്ച്...

ആഴ്ചയിലൊരിക്കല്‍ നല്ലൊരു ഹെയര്‍ മാസ്ക് ഉപയോഗിക്കുക. ഇത് മുടിക്ക് അവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കും. മുട്ടയുടെ വെള്ളയും വെളിച്ചണ്ണയും ചേർത്ത ഹെയർ പാക്ക് മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ്.

 

 

ആറ്...

ആഴ്ചയില്‍ ഒരു തവണയെങ്കിലും മുടിയില്‍ എണ്ണ തേയ്ക്കുക. എണ്ണ തേക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.

click me!